

രാമന്തളി: നൂറ്റാണ്ടിലധികം പഴക്കമുള്ള വടക്കുമ്പാടുള്ള ചേനോത്ത് മാടത്തില്‍ കൂനന്റെ വളപ്പ് (സി എം കെ) തറവാട് വൈവിധ്യമാര്‍ന്ന പരിപാടികളോടെ കുടംബ സംഗമം സംഘടിപ്പിച്ചു.

അബ്ദുല്ല നരിക്കോടന്റെ അധ്യക്ഷതയില്‍ മുതിര്‍ന്ന അംഗം സി എം കെ അസ്സയ്‌നാര്‍ ഉദ്ഘാടനം ചെയ്തു. ഇ വി പി അബ്ദുല്ല, കെ പി മുഹമ്മദ് സഅദ്, സി എ മുഹമ്മദ് ദാവൂദ്, സി എം കെ അന്‍വര്‍, നിസ സി എം കെ എന്നിവര്‍ സംസാരിച്ചു.

കുട്ടികള്‍ കാഴ്ചവെച്ച മനോഹരമായ കലാ പരിപാടികള്‍ ഹൃദ്യമായിരുന്നു. ഫസ്‌ന മുസ്തഫ പരിപാടി നിയന്ത്രിച്ചു. സി എം കെ. ജാബിര്‍ സ്വാഗതവും സതീറ മുസ്തഫ നന്ദിയും പറഞ്ഞു.

