Connect with us

Business

സീഗള്‍ ഗ്രൂപ്പിന് കൊച്ചിയില്‍ പുതിയ ഓഫീസ് സമുച്ചയം

Published

on


കൊച്ചി: മുപ്പത്തിയെട്ട് വര്‍ഷമായി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ പ്രമുഖ എച്ച് ആര്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം സീഗള്‍ ഗ്രൂപ്പിന്റെ പുതിയ ഓഫീസ് സമുച്ചയം എറണാകുളത്ത് സൗത്ത് റെയില്‍വേ സ്റ്റേഷനടുത്തുള്ള കാരക്കാട്ട് റോഡില്‍ എ വി എ ഗ്രൂപ്പ് (മെഡിമിക്സ്) മാനേജിങ് ഡയറക്ടര്‍ ഡോ. എ വി അനൂപ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. സിന്തൈറ്റ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. വിജു ജേക്കബ്, ഇന്‍ഡോ ഗള്‍ഫ് ആന്റ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ചെയര്‍മാന്‍ ഡോ. എന്‍ എം ഷറഫുദ്ദീന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

ടി ജെ വിനോദ് എം എല്‍ എ, കര്‍ണാടകെേ െഹക്കാര്‍ട്ട് ലിക്യുഡിറ്റര്‍ സി വി സജീവന്‍, സീഗള്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ. സുരേഷ് കുമാര്‍ മധുസൂദനന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ പത്മജ എസ് മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

എം ജി പുഷ്പാകരന്‍, മുരളീധരന്‍ നാണു, പി കെ അശോകന്‍, ബി പി വേണുഗോപാല്‍ കോങ്ങാട്, എം കെ ശ്രീകുമാര്‍ കൂടല്‍, ജ്യോതിഷ് നടരാജന്‍ തുടങ്ങി വ്യവസായിക- സാമൂഹ്യ- സാംസ്‌കാരിക- രാഷ്ട്രീയ- കലാ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. സീഗള്‍ ഗ്രൂപ്പ് ഡയറക്ടര്‍ ശ്രേയസ്സ് സുരേഷ് കുമാര്‍ കൃതജ്ഞത രേഖപ്പെടുത്തി.

പതിനേഴ് വര്‍ഷങ്ങളായി കൊച്ചിയില്‍ ഈ സ്ഥാപനത്തിന്റെ ശാഖ സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ചവെച്ചിരി ക്കുന്നത്. പുതിയ ഓഫീസ് മന്ദിരത്തില്‍ സീഗള്‍ ഇന്റര്‍നാഷണല്‍ എല്‍ എല്‍ പി, സീഗള്‍ സ്റ്റാഫിങ് സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, സീഗള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കല്‍ സര്‍വീസസ് എന്നിവയാണ് പ്രവര്‍ത്തന സജ്ജമാക്കിയിരിക്കുന്നത്.

കേന്ദ്ര വിദേശകാര്യ മന്ത്രലയത്തിന്റെ അംഗീകാരത്തോടുകൂടി പ്രവര്‍ത്തിക്കുന്ന സീഗള്‍ ഗ്രൂപ്പിന് ഇന്ത്യയിലും വിദേശത്തുമായി പതിനഞ്ച് ശാഖകളുണ്ട്. സ്ഥാപനം ഒട്ടനവധി അവാര്‍ഡുകളും കരസ്ഥമാക്കിയിട്ടുണ്ട്.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!