ഡിജിറ്റല്‍ യുഗത്തിലെ പ്രവണതകളിലേക്ക് വിരല്‍ചൂണ്ടി കെ എം എ ഡിജിറ്റല്‍ സമ്മിറ്റ്

Web Desk
3 Min Read

കൊച്ചി: ഡിജിറ്റല്‍ യുഗത്തെ എത്രത്തോളം ഉപഭോക്തൃ സൗഹൃദമാക്കുകയും അതില്‍ മികവ് പുലര്‍ത്തുകയും ചെയ്യാനാവുമെന്നാണ് ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള മേഖലകള്‍ ചിന്തിക്കുന്നതെന്ന് ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറും റീട്ടയില്‍ ബിസിനസ് ഹെഡുമായ ശാലിനി വാര്യര്‍. കേരള മാനേജ്മെന്റ് അസോസിയേഷന്‍ ചിറ്റിലപ്പള്ളി സ്‌ക്വയറില്‍ സംഘടിപ്പിച്ച ജെന്‍എഐ ഈസ് ബിസിനസ് ട്രാന്‍സ്ഫോര്‍മേഷന്‍ വിത്ത് ഇന്നവേഷന്‍ ആന്റ് ഓട്ടോമേഷന്‍ ഡിജിറ്റല്‍ സമ്മിറ്റില്‍ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അവര്‍.

city exchange

നിര്‍മാണം, ബാങ്ക്, മെഡിക്കല്‍ തുടങ്ങി എല്ലാ മേഖലകളിലും ജന്‍എഐ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന രീതിയിലേക്കാണ് വരുന്നതെന്നും അവര്‍ വ്യക്തമാക്കി. പഠനത്തിലൂടേയും ആവശ്യമില്ലാത്ത കാര്യങ്ങള്‍ മറന്നുകളയുന്നതിലൂടേയും ഏത് പ്രായത്തിലായാലും വീണ്ടും പഠിക്കുന്നതിലൂടെയും ഉള്‍പ്പെടെ സാങ്കേതിക സൗകര്യങ്ങളെ ഉപയുക്തമാക്കാനാണ് ശ്രമിക്കേണ്ടത്. നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. മനുഷ്യസ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധിക്കില്ലെന്ന് തിരിച്ചറിയണമെന്നും ശാലിനി വാര്യര്‍ പറഞ്ഞു.

സാങ്കേതിക സൗകര്യങ്ങള്‍ എങ്ങനെയൊക്കെ ഉപയോഗിക്കണമെന്നും അതിനാവശ്യമായ തരത്തില്‍ എന്തൊക്കെ സൗകര്യങ്ങള്‍ ഒരുക്കണമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് കേരള ഗവണ്‍മെന്റ് ഇലക്ട്രോണിക്സ് ആന്റ് ഐ ടി സെക്രട്ടറി ഡോ. രത്തന്‍ യു കേല്‍ക്കര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സാങ്കേതികത സമൂഹത്തിന് കൂടുതല്‍ ലഭ്യമാകുന്ന തരത്തിലുള്ള വികസനമാണ് ലക്ഷ്യമിടുന്നത്. ജെന്‍എഐ കൂടുതല്‍ പ്രയോജനപ്പെടുത്താനാവുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചന നടത്തുന്നുണ്ട്. ഉത്പാദനപരമായി ജെന്‍എഐ ഉപയോഗിക്കുകയും തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം കഴിവുകള്‍ വളര്‍ത്തിയെടുക്കുകയുമാണ് ലക്ഷ്യം. കേരള സര്‍ക്കാര്‍ ജെന്‍എഐയെ ഗൗരവത്തോടെയാണ് കാണുന്നത്. ഇന്റര്‍നെറ്റ് അടിസ്ഥാന ആവശ്യമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്നും ഡോ. രത്തന്‍ യു കേല്‍ക്കര്‍ പറഞ്ഞു.

- Advertisement -
Ad image

ഉദ്ഘാടന ചടങ്ങില്‍ കെ എം എ പ്രസിഡന്റ് എ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ എം എ ഡിജിറ്റല്‍ സമ്മിറ്റ് 2023 ചെയര്‍പേഴ്സണ്‍ സുജാത മാധവ് ചന്ദ്രന്‍, കേരള ഇന്‍ഫോപാര്‍ക്സ് സി ഇ ഒ സുശാന്ത് കുരുന്തില്‍, ആര്‍ എച്ച് ഒ കണ്‍സള്‍ട്ടിംഗ് മാനേജ്മെന്റ് കള്‍സള്‍ട്ടന്റും ഡയറക്ടറുമായ ഡോ. പി രവീന്ദ്രനാഥ് എന്നിവര്‍ പ്രസംഗിച്ചു.

അഡോബി സൊല്യൂഷന്‍ കണ്‍സള്‍ട്ടിംഗ് ഹെഡ് വൈശാഖ് വേണുഗോപാലന്‍, ഫോര്‍ട്ടിനെറ്റ് സെയില്‍സ് ഡയറക്ടര്‍ സുബ്രമണ്യന്‍ ഉദയപ്പന്‍, ഗൂഗ്ള്‍ ജനറേറ്റീവ് എ ഐ അംബാസഡര്‍ രാകേഷ് മോഹന്‍ദാസ്, ക്ലൗഡേറ ഡാറ്റാ സെര്‍വീസസ് സ്പെഷ്യലിസ്റ്റ് വിഷ് രാജഗോപാലന്‍, ക്യുലിക് ഡാറ്റ ഇന്റഗ്രേഷന്‍ സ്പെഷ്യലിസ്റ്റ് ഡയറക്ടര്‍ രാജീവ് മസ്‌കാര, തോട്ട്സ്പോട്ട് സീനിയര്‍ ഡയറക്ടര്‍ രാജേഷ് ധിമാന്‍, യെല്ലോ എ ഐ കണ്‍സള്‍ട്ടിംഗ് ആന്റ് സ്ട്രാറ്റജി വൈസ് പ്രസിഡന്റ് മൃഗേഷ് സോണി, ഫൗണ്ടേഷന്‍ ഓഫ് അഡ്വാന്‍സിംഗ് സയന്‍സ് ആന്റ് ടെക്നോളജി സീനിയര്‍ ഫെലോ രാഹുല്‍ നയാര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തു.

മേക്കര്‍ വില്ലേജ് ആന്റ് സി ഒ ഇ ഐ ഐ ഒ ടി സി ഇ ഒ റിജിന്‍ ജോണ്‍, ആസ്ട്രെക് ഇന്നൊവേഷന്‍സ് സി ഒ ഒ ജിതിന്‍ വിദ്യ അജിത്ത്, ഈവ്ലാബ്സ് സി ഇ ഒ വിഷ്ണു എം, സിലിസിയം സര്‍ക്യൂട്ട്സ് ജി പി എം ക്രിസ്റ്റീന എസ്, നവ ഡിസൈന്‍ ആന്റ് ഇന്നൊവേഷന്‍ സി ഇ ഒ ചാള്‍സ് വിജയ് വര്‍ഗ്ഗീസ്, ഐറോവ് ബിസിനസ് ഡവലപ്മെന്റ് സീനിയര്‍ മാനേജര്‍ ഉപേന്ദര്‍ റെഡ്ഡി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

കഴിവുകള്‍ നിലനിര്‍ത്തി വളര്‍ച്ചയ്ക്കുള്ള വഴിയൊരുക്കാനാണ് ശ്രമിക്കേണ്ടതെന്ന് സോഹോ കോര്‍പറേഷന്‍ സ്ഥാപകനും സി ഇ ഒയുമായ പത്മശ്രീ ശ്രീധര്‍ വെമ്പു പറഞ്ഞു. സമാപന ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു അദ്ദേഹം. മികച്ച വിദ്യാഭ്യാസമുള്ളവര്‍ രാജ്യം വിടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. അതിന് മാറ്റം വരണം. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളോടൊപ്പം തൊഴില്‍ സാധ്യതകള്‍ കൂടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുതിയ ലോകത്ത് പുതിയ നീക്കത്തിലൂടെയാണ് പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടതെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം മുന്‍ സെക്രട്ടറിയും ഐ ഐ ടി എം കെ ചെയര്‍മാനും ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ചെയര്‍മാനും ടാറ്റാ സണ്‍സ് ചെയര്‍മാന്റെ ഉപദേഷ്ടാവുമായ എം മാധവന്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടു. ഡിജിറ്റല്‍ സമ്മിറ്റ് സമാപന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു അദ്ദേഹം. ആശയവിനിമയവും സഹകരണവും ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനവുമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

സമാപന ചടങ്ങില്‍ മീഡിയവിഷന്‍ ഗ്രൂപ്പ് ഓഫ് ഡയഗ്‌നോസ്റ്റിക് സെന്റേഴ്സ് ഡയറക്ടര്‍ ബിബു പൊന്നൂരാന്‍, ടി സി എസ് കേരള വൈസ് പ്രസിഡന്റും ഡെലിവറി സെന്റര്‍ ഹെഡുമായ ദിനേഷ് തമ്പി, യു എസ് ടി ഗ്ലോബല്‍ ചീഫ് വാല്യൂസ് ഓഫിസറും സെന്റര്‍ ഓപറേഷന്‍സ് ഗ്ലോബല്‍ ഹെഡുമായ സുനില്‍ ബാലകൃഷ്ണന്‍, കെ എം എ ഹോണററി സെക്രട്ടറി ദിലീപ് നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!