യുവനടിയുടെ ആരോപണത്തിന് പിറകെ രാഹൂല്‍ മാങ്കൂട്ടത്തിലിന്റെ രാജി

Web Desk
1 Min Read

മാന്‍കൂട്ടത്തിലെ ചെന്നായയായോ രാഹുല്‍?

പത്തനംതിട്ട: യുവനടി കഴിഞ്ഞ ദിവസം നടത്തിയ ആരോപണത്തിന് പിറകെ പാലക്കാട് എം എല്‍ എയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചു. രാജിക്കത്ത് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനു കൈമാറി. ധാര്‍മികതയുടെ പേരിലാണ് രാജിവെക്കുന്നതെന്നും കുറ്റം ചെയ്തതുകൊണ്ടല്ലെന്നും അടൂരിലെ വീട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

city exchange

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയുന്നതുകൊണ്ടു മാത്രം കാര്യമില്ലെന്നും സ്ത്രീകള്‍ക്കും പൊതുസമൂഹത്തിനും വെല്ലുവിളിയാകുന്ന മാനസികാവസ്ഥയ്ക്ക് ഉടമയാണ് രാഹുല്‍ ്മാങ്കൂട്ടത്തിലെന്നും മുന്‍ മന്ത്രി കെ കെ ശൈലജ പ്രതികരിച്ചു. രാഹുലിനെതിരെ തുടര്‍ച്ചയായി ലഭിച്ച പരാതികള്‍ അവഗണിച്ച കോണ്‍ഗ്രസ് നേതൃത്വം ഈ വിഷയത്തില്‍ മറുപടി പറയാന്‍ ബാധ്യസ്ഥരാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. രാഹുല്‍ മാങ്കൂട്ടത്തില്‍ ജനപ്രതിനിധിയായി തുടരുന്ന് കേരള നിയമസഭയ്ക്ക് നാണക്കേടാണെന്നും കെ കെ ശൈലജ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പാര്‍ട്ടി മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പരാതി ഉന്നയിച്ച പെണ്‍കുട്ടി മകളെ പോലെയാണെന്നും വാട്‌സ്ആപ് സന്ദേശം തന്റെ മുന്നിലെത്തിയിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

അതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിക്കുന്നുവെന്ന തരത്തിലുള്ള ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്. ഗര്‍ഭം അലസിപ്പിക്കണമെന്നും വളരാന്‍ അനുവദിക്കരുതെന്നും പറുന്ന ശബ്ദരേഖയില്‍ കുഞ്ഞിന്റെ അച്ഛനായി ആരെ ചൂണ്ടിക്കാട്ടുമെന്ന ചോദ്യം ഉന്നയിക്കുന്ന രാഹുലിനോട് പിതാവില്ലാതെ കുഞ്ഞുണ്ടാകുമോ എന്നും അത് കൊച്ചിനോടു താന#് പറഞ്ഞുകൊള്ളാമെന്നും മറ്റുള്ളവരോട് പറയേണ്ട കാര്യമില്ലെന്നും യുവതി വ്യക്തമാക്കുന്നുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!