
ദോഹ: ഫുഡ് പാക്കേജിങ്, ഡിസ്‌പോസബിള്‍ ഉത്പന്നങ്ങള്‍, ശുചിത്വ സാമഗ്രികള്‍ എന്നിവയുടെ വിപുലമായ ശേഖരവുമായി ക്യൂപാക്കിന്റെ ഖത്തറിലെ നാലാമത്തെ ഷോറൂം വക്ര സൂക്കിന് സമീപം പ്രവര്‍ത്തനമാരംഭിച്ചു.

പേപ്പര്‍ കപ്പുകള്‍, ഫുഡ് കണ്ടെയ്നറുകള്‍, അലുമിനിയം ഫോയില്‍, ക്ലിങ് ഫിലിം, ബേക്കിങ് പേപ്പര്‍, പേപ്പര്‍ ബാഗുകള്‍, ടിഷ്യൂ, ഗാര്‍ബേജ് ബാഗുകള്‍, ഗ്ലൗസുകള്‍, ക്ലീനിങ് ഉത്പന്നങ്ങള്‍ എന്നിവ ഷോറൂമില്‍ ലഭ്യമാണ്. പരിസ്ഥിതി സൗഹൃദ ഫുഡ് പാക്കേജിങ് ഉത്പന്നങ്ങളും ശേഖരത്തിലുണ്ട്.

ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, കഫേകള്‍, കാറ്ററിങ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കും വീടുകളിലെ ദൈനംദിന ആവശ്യങ്ങള്‍ക്കും അനുയോജ്യമായ ഉത്പന്നങ്ങള്‍ ഒരിടത്ത് ലഭ്യമാക്കുകയാണ് ക്യൂപാക്ക്. പുതിയ ഷോറൂമിലൂടെ വക്രയിലെയും സമീപ പ്രദേശങ്ങളിലെയും ഉപഭോക്താക്കള്‍ക്ക് ക്യൂപാക്കിന്റെ ഉത്പന്നങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമായി സ്വന്തമാക്കാം.
