ലാല്‍ കെയേഴ്സിന്റെ നേതൃത്വത്തില്‍ ശുചീകരണ ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
1 Min Read

മനാമ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ബഹ്റൈന്‍ ലാല്‍ കെയേഴ്സ് മോഹന്‍ലാല്‍ ഫാന്‍സ് യൂണിറ്റ് ബഹ്റൈന്റെ നേതൃത്വത്തില്‍ ശുചീകരണ ക്യാമ്പ് സംഘടിപ്പിച്ചു. ഒക്ടോബര്‍ രണ്ടിന് വെള്ളിയാഴ്ച അസ്രി ബീച്ച് പരിസരത്ത് വൈകിട്ട് നാല് മുതല്‍ ആറ് വരെയായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.

city exchange

ലാല്‍ കെയര്‍സ് പ്രസിഡന്റ് ഷൈജു കമ്പ്രത്ത്, ജനറല്‍ സെക്രട്ടറി അരുണ്‍ ജി നെയ്യാര്‍, ട്രഷറര്‍ അരുണ്‍ തൈക്കാട്ടില്‍, വൈസ് പ്രസിഡന്റ് കിരീടം ഉണ്ണി, ജോയിന്റ് സെക്രട്ടറി ഗോപേഷ് കുമാര്‍, അഖില്‍, വിപിന്‍ രവീന്ദ്രന്‍, ബവിത്, ലാലു കൈലാസ്, പ്രവീണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഗാന്ധിജിയുടെ ശുചിത്വ സന്ദേശം സമൂഹത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായാണ് ശുചീകരണ ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!