
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന് കീഴില്‍ തുമാമയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്റ്റഡി സെന്റര്‍ വാര്‍ഷികാഘോഷം ‘ഫിയസ്റ്റ 2.0’ വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ സംഘടിപ്പിച്ചു. വിദ്യാര്‍ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനായി ഒരുക്കിയ വേദിയില്‍ കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ മുതിര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ വരെ പങ്കെടുത്തു.

മാര്‍ച്ചിംഗ് സോംഗ്, വെല്‍ക്കം ഡാന്‍സ്, തീം ഡാന്‍സ് (കേരളം), ഒപ്പന, കോല്‍ക്കളി, ദഫ് മുട്ട്, ഖുര്‍ആന്‍ പാരായണം, മാപ്പിളപ്പാട്ട്, അറബിക് ഗാനങ്ങള്‍, സ്വഹാബ പ്രസന്റേഷന്‍, സംഗീത ശില്പം, തുടങ്ങിയ പരിപാടികള്‍ വാര്‍ഷികാഘോഷ പരിപാടി വര്‍ണാഭമാക്കി. സീനിയര്‍ പെണ്‍കുട്ടികള്‍ അവതരിപ്പിച്ച’ഗാസയുടെ വിലാപം’ സംഗീത ശില്പം വൈകാരികവും ചിന്തോദ്ദീപകവുമായിരുന്നു. പൂര്‍വ്വ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച അറബിക് ഡാന്‍സും ഇസ്ലാമിക് സോംഗും ചടങ്ങിന് ഊര്‍ജ്ജം പകര്‍ന്നു.

നോബ്ള്‍ സ്‌കൂള്‍ സെക്രട്ടറി ബഷീര്‍ പുളിക്കല്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിറാജ് ഇരിട്ടി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഐ എസ് സി പ്രസിഡണ്ട് ഇ പി അബ്ദുറഹ്മാന്‍, ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് നല്ലളം, എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ അജ്മല്‍ ജൗഹര്‍, ഗ്രീന്‍വുഡ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അസ്മിത വാസ്‌തെ എന്നിവര്‍ സംസാരിച്ചു.
അബ്ദുറഹ്മാന്‍ മദനി, ശൈജല്‍, സുഹീത, ജിഹാദ, അഹമ്മദ് ആദില്‍, ഷംല, അഫ്നിദ പുളിക്കല്‍, ലുബ്‌ന, സൈനബ, ഡോ. സല്‍മാനുല്‍ ഫാരിസ്, സഹദ്, അബ്ദുല്‍ അലി എന്നീ അധ്യാപകര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ ‘മഷിത്തണ്ട്’എന്ന പേരിലുളള സോവനീര്‍ മുഹമ്മദ് അജ്മലിന് ആദ്യകോപ്പി കൈമാറി നൗഷാദ് മാഹി പ്രകാശനം ചെയ്തു. ഷാഹുല്‍ നന്മണ്ട മാഗസിന്‍ പരിചയപ്പെടുത്തി.
ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെയും എം ജി എമ്മിന്റെയും ഭാരവാഹികളും രക്ഷിതാക്കളും വിദ്യാര്‍ഥികളോടൊപ്പം ചടങ്ങില്‍ സംബന്ധിച്ചു.

