
രാമന്തളി: സാമൂഹ്യ- രാഷ്ട്രീയ- സാംസ്‌കാരിക- വിദ്യാഭ്യാസ- സഹകരണ മേഖലയില്‍ സേവനം തപസ്യയാക്കിയ രാമന്തളിയിലെ കെ പി അഹമദ് ഹാജിയുടെ നിര്യാണത്തില്‍ ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രസിഡണ്ട് കരപ്പാത്ത് ഉസ്മാന്റെ അധ്യക്ഷതയില്‍ അനുശോചന യോഗവും പ്രാര്‍ഥന സദസ്സും സംഘടിപ്പിച്ചു.

അസിസ്റ്റന്റ് ഖത്തീബ് സി എച്ച് ഇബ്രാഹിം മദന് പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ കെ അശ്‌റഫ്, വൈസ് പ്രസിഡണ്ട് പി എം ലത്തീഫ്, മണ്ഡലം പ്രവാസി ലീഗ് പ്രസിഡണ്ട് കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പഞ്ചായത്ത് ലീഗ് ആക്ടിംഗ് പ്രസിഡഡണ്ട് അഡ്വ. പി കെ ശബീര്‍, ജനല്‍ സെക്രട്ടറി പി പി മുഹമ്മദലി, മൂന്നാം വാര്‍ഡ് അംഗം യു അബ്ദുറഹ്മാന്‍, അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ട്രഷറര്‍ നസീര്‍ രാമന്തളി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി പി ഹമീദ് മാസ്റ്റര്‍ സ്വാഗതവും ട്രഷറര്‍ പി പി സുലൈമാന്‍ ഹാജി നന്ദിയും പറഞ്ഞു.

പയ്യന്നൂര്‍ ഐ എസ് ഡി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്ഥാപാംഗം കൂടിയായ കെ പി അഹമദ് ഹാജിയുടെ നിര്യാണത്തില്‍ ഐ എസ് ഡി ഡയരക്ടര്‍ബോഡി അനുശോചനം രേഖപ്പെടുത്തി.
ചെയര്‍മാന്‍ കെ എം അശ്‌റഫ്, സി ഇ ഓ കെ പി മുഹമ്മദ് സഅദ്, സി ഷൗക്കത്തലി, ഡോ. പി വി അബൂബക്കര്‍ ഹാജി. എം കെ തയ്യില്‍, ഡോ. അഹമദ് ശാഫി, കക്കുളത്ത് അബ്ദുല്‍ ഖാദര്‍,
സ്‌കൂളിന് വേണ്ടി പ്രിന്‍സിപ്പാല്‍ ടി പി സുരേഷ് പൊതുവാള്‍, വൈസ് പ്രിന്‍സിപ്പാല്‍ കെ പി ദിവ്യ എന്നിവര്‍ അനുശോചിച്ചു.
മണ്ഡലം പ്രവാസി ലീഗിന്റെ അനുശോചനം ടി പി മുഹമ്മദ് കുഞ്ഞി ഹാജി കാട്ടൂര്‍ ഹംസ അഹമദ് പോത്താക്കണ്ടം എന്നിവരും അനുശോചനം അറിയിച്ചു.
രാമന്തളി സഹകരണ സ്ഥാപനമായ വടക്കുമ്പാട് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ കോ ഓപറേറ്റീവ് സൊസൈറ്റിക്ക് വേണ്ടി സെക്രട്ടറി പി ഷീജ അനുശോചിച്ചു.

