മലര്‍വാടി ബാലസംഘം അവധിക്കാല ക്യാമ്പ്

Web Desk
1 Min Read

ദോഹ: മലര്‍വാടി ബാലസംഘം സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പ് ‘സമ്മര്‍ സ്മൈല്‍സ് സീസണ്‍ 2 സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ആക്ടിങ് പ്രസിഡന്റ് ഹബീബുറഹ്‌മാന്‍ കിഴിശ്ശേരി ഉദ്ഘാടനം നിര്‍വഹിച്ചു.

city exchange

അഞ്ച് മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികള്‍ക്കായി ബഡ്സ്, കിഡ്‌സ്, സബ്ജൂനിയര്‍, ജൂനിയര്‍ എന്നീ വിഭാഗങ്ങളിലായി ചിത്രരചന, പബ്ലിക് സ്പീക്കിംഗ് ട്രെയിനിംഗ്, ഫോട്ടോഗ്രഫി ബേസിക് വര്‍ക്‌ഷോപ്, മെന്റല്‍ ഹെല്‍ത്ത് അവയര്‍നസ്, ഗെയിംസ്, മാജിക് ഷോ, മൂവി ഷോ ആന്റ് റിവ്യൂ, ഡെക്കോപേജ് വര്‍ക്‌ഷോപ്, കാലിഗ്രഫി, കുക്കിംഗ് വിത്തൗട്ട് ഫയര്‍, പിക്‌നിക് ഉള്‍പ്പെടെ വിവിധതരം ആക്ടിവിറ്റികളും ട്രെയിനിംഗ് സെഷനുകളുമാണ് ക്യാമ്പില്‍ ഒരുക്കിയത്.

ഖുര്‍ആന്‍ തജ്വീദ് പഠനം, ഹിഫ്ദ്, ദുആകള്‍ എന്നീ സേഷനുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അവധിക്കാലം മനോഹരമാക്കാനും പുതിയ ബന്ധങ്ങളുടെ ഭംഗി ആസ്വദിക്കാനും അവരിലെ പുതിയ കഴിവുകള്‍ കണ്ടെത്താനുമുള്ള ചുവട്‌വെയ്പ് കൂടിയാണ് ഇതുപോലെയുള്ള ക്യാമ്പുകള്‍.

- Advertisement -
Ad image

ന്യൂസലത്തയിലെ ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്ററില്‍ ജൂലായ് എട്ടിന് തുടങ്ങിയ ക്യാമ്പ് ആഗസ്റ്റ് വരെ നീണ്ടുനില്‍ക്കും.

Share This Article
Leave a Comment
error: Content is protected !!