Connect with us

Business

അഡ്രസ് മെന്‍സ് അപ്പാരല്‍സ് ഖത്തറില്‍ പുറത്തിറക്കി

Published

on


ദോഹ: പുരുഷ വസ്ത്ര വിപണന രംഗത്തെ രാജ്യാന്തര ബ്രാന്റായ അഡ്രസ് മെന്‍സ് അപ്പാരല്‍സിന്റെ ഇന്നര്‍വെയര്‍ ഇനി ഖത്തറിലും ലഭ്യമാകും. അഡ്രസ് ഗ്രൂപ്പും ബ്ലൂമൂണ്‍ ഇന്റര്‍നാഷണലും കൈകോര്‍ത്താണ് ഖത്തറിലെ എല്ലാ റീട്ടയില്‍ ഔട്ട്ലെറ്റുകളിലും ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നത്.

2008ല്‍ പ്രവര്‍ത്തനം ആരംഭിച്ച അഡ്രസ് 15 രാജ്യങ്ങളില്‍ ലഭ്യമാണ്. 2030ഓടെ 1000 റീട്ടയില്‍ ഔട്ട്ലെറ്റുകളും മുപ്പതോളം രാജ്യങ്ങളില്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് തങ്ങള്‍ക്ക് മുമ്പിലുള്ളതെന്ന് അഡ്രസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശംസുദ്ദീന്‍ നെല്ലറ അറിയിച്ചു.

ഖത്തറിലെ ഹോംലിനന്‍ ഉത്പന്നങ്ങളുടേയും ട്രാവല്‍ ആക്സസറീസിന്റേയും മുന്‍നിര വിതരണക്കാരാണ് ബ്ലൂമൂണ്‍ ഇന്റര്‍നാഷണല്‍. പരിമിതമായ സമയത്തിനുള്ളില്‍ ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിലൂടെയും മികച്ച ഉപഭോക്തൃ സേവനത്തിലൂടേയും തങ്ങള്‍ക്ക് ഈ മേഖലയിലെ മുന്‍നിര വിതരണക്കാരായി മാറാന്‍ സാധിച്ചതായി ബ്ലൂമൂണ്‍ ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ റഷീദ് പുത്തന്‍പുരയില്‍ പറഞ്ഞു.

ഉയര്‍ന്ന നിലവാരമുള്ള ഉത്പന്നങ്ങള്‍ നല്‍കുന്നതിനൊപ്പം ഉപഭോക്താക്കളുടെ പ്രത്യേക ആവശ്യങ്ങളെല്ലാം ശ്രദ്ധിക്കുന്ന പ്രൊഫഷണല്‍ വൈദഗ്ധ്യവും ഊര്‍ജ്ജസ്വലവുമായ സെയില്‍സ് ടീമാണ് തങ്ങള്‍ക്കുള്ളതെന്നും മികച്ച ഗുണനിലവാരം, പ്രൊഡക്ട് രൂപകല്‍പ്പന, ഉപഭോക്തൃ സേവനം എന്നിവയില്‍ ശക്തമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ മേഖലയിലെ വിശ്വസ്ത പങ്കാളിയായി തങ്ങളെ വേറിട്ടു നിര്‍ത്തുന്നുവെന്ന് ബ്ലൂമൂണ്‍ ഇന്റര്‍നാഷണല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫഹദ് പുത്തന്‍പീടികയില്‍ പറഞ്ഞു.

ഡിസ്ട്രിബ്യൂഷന്‍ ലോഞ്ചിംഗ് ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ അഡ്രസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശംസുദ്ദീന്‍ നെല്ലറ നിര്‍വഹിച്ചു. റഹീം ഫുഡ് വേള്‍ഡ്, അടിയോട്ടില്‍ അമ്മദ്, മുസ്തഫ സാഹിബ് സൗദി, റവാബി നൗഷാദ്, തമീം സഫാരി തുടങ്ങി സാംസ്‌ക്കാരിക, സാമൂഹിക, വാണിജ്യ രംഗങ്ങളിലെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!