മുഹബ്ബത്ത് കീ മുലാഖത്ത് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഹൃസ്വ സന്ദര്‍ശനാര്‍ഥം നാട്ടില്‍ നിന്ന് ഖത്തറിലെത്തിയ പ്രമുഖരെ ദേവര്‍കോവില്‍ മുസ്‌ലിം റിലീഫ് കമ്മിറ്റി ആദരിച്ചു. കെ വി കെ എം എം യു പി മുന്‍ അധ്യാപകനായ പി പി മൊയ്തു മാസ്റ്റര്‍, മുന്‍ പഞ്ചായത്ത് അംഗവും കെ വി കെ എം എം യു പി സ്‌കൂള്‍ മുന്‍ അധ്യാപികയുമായിരുന്ന ടി ടി ഹലീമ ടീച്ചര്‍, ടി ഇബ്രാഹിം, പി വി ആലിക്കുട്ടി, വട്ടക്കണ്ടി കുഞ്ഞബ്ദുല്ല എന്നിവരെയാണ് മുഹബ്ബത്ത് കീ മുലാഖാത്ത് എന്ന പരിപാടിയില്‍ ആദരിച്ചത്.

city exchange

ഖത്തര്‍ കെ എം സി സി സംസ്ഥാന സെക്രട്ടറി ശംസുദ്ദീന്‍ വാണിമേല്‍, മുന്‍ സംസ്ഥാന സമിതി അംഗം അരീക്കല്‍ നസീര്‍, മുജീബ് ടി ദേവര്‍കോവില്‍, ഇസ്മായില്‍ എന്‍ കെ, അഷ്‌റഫ് എന്‍ പി, എം പി ഫയാസ് എന്നിവര്‍ സംസാരിച്ചു. കെ പി അജ്മല്‍ സ്വാഗതവും പി വി സുബൈര്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!