

ദോഹ: ദേശീയത, യാത്രാ രേഖകള്‍ വകുപ്പ് പുതിയ ആസ്ഥാനത്തേക്ക് മാറ്റുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ആഗസ്റ്റ് എട്ട് ചൊവ്വാഴ്ച മുതല്‍ നാഷണാലിറ്റി ആന്‍ഡ് ട്രാവല്‍ ഡോക്യുമെന്റ്‌സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആസ്ഥാനം അല്‍ ഗരാഫയില്‍ നിന്ന് വാദി അല്‍ ബനാത്തിലെ പുതിയ കെട്ടിടത്തിലേക്ക് മാറും.

ഞായറാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് 12:30 വരെയും ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകിട്ട് ആറു വരെയുമാണ് വകുപ്പ് പ്രവര്‍ത്തിക്കുന്നത്.
മന്ത്രാലയം അതിന്റെ എല്ലാ സോഷ്യല്‍ മീഡിയ ചാനലുകളിലും വകുപ്പിന്റെ പുതിയ ആസ്ഥാനത്തിന്റെ കൃത്യമായ സ്ഥാനം നല്‍കിയിട്ടുണ്ട്.

