ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി

Web Desk
1 Min Read

ആലുവ: എന്നും സാധാരണക്കാരുടെ ഇടയില്‍ ജീവിക്കാന്‍ ആഗ്രഹിച്ച വ്യക്തിയായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. ബി എ അബ്ദുല്‍ മുത്തലിബ്. അണ്‍ ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇരുപത്തി യൊന്നാമത് ചരമ ദിനത്തോടനുബന്ധിച്ച് നാലാംമൈല്‍ സി സി ബി ആശ്രമത്തില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

സമൂഹത്തില്‍ ആശ്രയം ഇല്ലാത്തവര്‍ക്കും ആലംബഹീനര്‍ക്കും വേണ്ടി ജീവിച്ച നിസ്വാര്‍ഥനായ വ്യക്തിയായിരുന്നു ഉമ്മന്‍ചാണ്ടി എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിയ അദ്ദേഹം ഹീമോഫീലിയ രോഗം ബാധിച്ചവരുടെ പ്രയാസങ്ങള്‍ നേരിട്ടു മനസ്സിലാക്കി അവര്‍ ഉപയോഗിക്കുന്ന ആവശ്യ മരുന്നുകള്‍ സൗജന്യമായി നല്‍കാന്‍ എടുത്ത തീരുമാനം അവരുടെ ജീവിതത്തില്‍ നിര്‍ണ്ണായകവും ഏറ്റവും ആശ്വാസവും പകര്‍ന്ന ഒന്നായിരുന്നു എന്നുകൂടി അദ്ദേഹം അനുസ്മരിച്ചു.

അനുസ്മരണ പരിപാടിയുടെ ഭാഗമായി കാഴ്ചശേഷി ഇല്ലാത്തവരും രോഗികളുമായി സി സി ബി ആശ്രമത്തില്‍ കഴിയുന്നവര്‍ക്കാവശ്യമായ മരുന്നുകിറ്റ് വിതരണവും അന്നദാനവും നടത്തി.

- Advertisement -
Ad image

ജില്ലാ പ്രസിഡന്റ് പി വി എല്‍ദോസ് അധ്യക്ഷത വഹിച്ചു. ലത്തീഫ് പൂഴിത്തറ, ഷീബ രാമചന്ദ്രന്‍, ബാബു കൊല്ലംപറമ്പില്‍, ജലീല്‍ ഉളിയന്നൂര്‍, സിസ്റ്റര്‍ സെറിന്‍ പോള്‍, തമ്പി അമ്പലത്തില്‍, എ വി അബ്ദുല്‍ മജീദ്, ഷാന്‍സി സലാം, കെ കെ അജിത്കുമാര്‍, കെ എസ് മുഹമ്മദ് ഷെഫീഖ്, എം എ ഹാരിസ്, എം എ കെ നജീബ്, എം ഓ ജെറാള്‍ഡ്, ദാവൂദ് ഖാദര്‍, സോണി സെബാസ്റ്റ്യന്‍, കെ പി ജോര്‍ജ്, അച്ചാമ സ്റ്റീഫന്‍, ലിസി സെബാസ്റ്റ്യന്‍, സീന ബഷീര്‍, ജിഷ ബാബു, വിനോദ് ജോസ്, ജോണി ക്രിസ്റ്റഫര്‍, അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!