സ്‌നേഹാദരവും മഹല്ല് സംഗമവും

Web Desk
1 Min Read

ദോഹ: ഖത്തറിലെ ദീര്‍ഘകാല പ്രവാസിയും വില്ല്യാപ്പള്ളി നാസിറുല്‍ ഇസ്‌ലാം ജമാഅത്ത് (മലാറക്കല്‍) ഖത്തര്‍ കമ്മിറ്റിയുടെ പ്രസിഡണ്ട് പദവിയില്‍ കഴിഞ്ഞ നാല്‍പ്പത് വര്‍ഷം സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ച്ച വെക്കുകയും ചെയ്ത പറമ്പത്ത് കുഞ്ഞബ്ദുള്ള ഹാജിയെ മഹല്ല് കമ്മിറ്റി ആദരിച്ചു.

city exchange

പ്രസിഡണ്ട് സത്താര്‍ തുണ്ടിയില്‍ അധ്യക്ഷത വഹിച്ചു. മഹല്ല് സംഗമം കെ എം സി സി നേതാവ് എസ് എ എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് സാബിഖ് അലി ശിഹാബ് തങ്ങള്‍ കുഞ്ഞബ്ദുള്ള ഹാജിയെ ഷാള്‍ അണിയിച്ച് ആദരിച്ചു.

കെ ഐ സി പ്രസിഡണ്ട് അബൂബക്കര്‍ ഖാസിമി, ഇ കെ മുഹമ്മദ് ശരീഫ്, ടി കെ കുഞ്ഞമ്മദ് തിരുവള്ളൂര്‍, നാസര്‍ നീലിമ, അന്‍വര്‍ മുഹിയുദ്ദീന്‍ ഹുദവി, പി വി എ നാസര്‍, എം പി ഇല്ല്യാസ്, ഹാഷിം പി കെ, സല്‍മാന്‍ മുണ്ട്യാട്ട് ആശംസ പ്രസംഗം നടത്തി.

നോര്‍ക്ക ഡിപാര്‍ട്ട്‌മെന്റിലെ വിവിധ പദ്ധതികളെകുറിച്ച് അബ്ദുല്‍ റഊഫ് കൊണ്ടോട്ടി വിശദീകരിച്ചു. മഹല്ല് കമ്മിറ്റിയുടെ ഉപഹാരം എസ് എ എം ബഷീര്‍ കുഞ്ഞബ്ദുള്ള ഹാജിക്ക് നല്‍കി.

- Advertisement -
Ad image

സുഹൈല്‍ ഹുദവി ഖിറാഅത്ത് നടത്തി.

സഖരിയ കെ വി, അസീസ് കരണ്ടോത്ത്, റിയാസ് ആയാടത്തില്‍, ഷമീം മുംതസ്സ, ഫായിസ് അരോമ, ഷാനവാസ് സബാഹ്, റയീസ് നടുക്കണ്ടി, സിറാജ് പിലാവുള്ളതില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫൈസല്‍ അരോമ സ്വാഗതവും ഷുഐബ് കുറ്റിയില്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!