Featured
ചൊവ്വാഴ്ച മുതല്‍ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

ദോഹ: ചൊവ്വാഴ്ച മുതല്‍ ആഴ്ചാവസാനം വരെ രാജ്യത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യു എം ഡി) അറിയിച്ചു.


ഫെബ്രുവരി 11 ചൊവ്വാഴ്ച മുതല്‍ ആഴ്ചാവസാനം വരെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കാമെന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നും ക്യുഎംഡിയുടെ ഏറ്റവും പുതിയ കാലാവസ്ഥാ അപ്ഡേറ്റില്‍ പറയുന്നു.

പ്രതികൂല കാലാവസ്ഥ ഉണ്ടായാല്‍ താമസക്കാരും സന്ദര്‍ശകരും ജാഗ്രത പാലിക്കണമെന്നും ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് പ്രത്യേകിച്ച് ഖത്തര്‍ ദേശീയ കായിക ദിനം 2025-ല്‍ പുറത്തുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവര്‍ അപ്ഡേറ്റ് ശ്രദ്ധിക്കണമെന്നും ഓര്‍മ്മിപ്പിച്ചു.


