ജോ ബൈഡനും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും കൂടിക്കാഴ്ച നടത്തി

Web Desk
1 Min Read

വാഷിംഗ്ടണ്‍: മിഡില്‍ ഈസ്റ്റിലെയും സുഡാനിലെയും സംഘര്‍ഷങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.

city exchange

വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ നോമിനി കമലാ ഹാരിസും എമിറാത്തി നേതാവുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. യു എ ഇ പ്രസിഡന്റ് വാഷിംഗ്ടണില്‍ നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്.

സുഡാനിലെ യുദ്ധബാധിതമായ ഡാര്‍ഫൂര്‍ മേഖലയില്‍ പോരാട്ടം തുടരുന്നതിനാല്‍ അപകട സാധ്യതയെക്കുറിച്ച് തങ്ങള്‍ ആശങ്ക പങ്കുവെച്ചതായി തങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയില്‍ ബൈഡനും ശൈഖ് മുഹമ്മദും പറഞ്ഞു.

സുഡാനിലെ സൈന്യവും അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും (ആര്‍ എസ് എഫ്) തമ്മിലുള്ള ആഭ്യന്തരയുദ്ധത്തില്‍ ‘ഉടന്‍’ വെടിനിര്‍ത്തലിന് രണ്ട് നേതാക്കളും ആഹ്വാനം ചെയ്തു. സുഡാനില്‍ സംഘര്‍ഷത്തിലുള്ള എല്ലാ കക്ഷികളും അന്താരാഷ്ട്ര മാനുഷിക നിയമത്തിന് കീഴിലുള്ള അവരുടെ ബാധ്യതകള്‍ പാലിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

- Advertisement -
Ad image

ഗാസയ്ക്കെതിരായ ഇസ്രായേലിന്റെ യുദ്ധവും പ്രധാന വിഷയമായിരുന്നു. ഗാസ മുനമ്പിന്റെ യുദ്ധാനന്തര പുനര്‍നിര്‍മ്മാണത്തില്‍ യു എ ഇ ഒരു പ്രധാന സംഭാവന നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

Share This Article
Leave a Comment
error: Content is protected !!