Connect with us

Featured

വിശുദ്ധ ഗേഹങ്ങളില്‍ ബ്രെയിലി ഖുര്‍ആന്റെ ആധുനിക ഇലക്ട്രോണിക്ക് പതിപ്പുകള്‍

Published

on


മക്ക: വിശുദ്ധ ഗേഹത്തിലെത്തുന്ന കാഴ്ച പരിമിതര്‍ക്കായി ബ്രെയിലി ഖുര്‍ആന്‍. ഏകദേശം 6 ഇഞ്ച് നീളവും 4 ഇഞ്ച് വീതിയുമുള്ള ഉപകരണങ്ങളാണ് മക്ക, മദീന ഹറമുകളില്‍ കാഴ്ച പരിമിതര്‍ക്കായി ലഭ്യമാവുന്നത്. മക്കയിലെ ഗ്രാന്‍ഡ് മസ്ജിദില്‍ ഈ ഇലക്ട്രോണിക് ഖുര്‍ആന്‍ ഇപ്പോള്‍ ലഭ്യമാണ്.

ആധുനിക ബ്രെയിലി അധിഷ്ഠിത സാങ്കേതികവിദ്യ ഉപയോഗിച്ച് അന്ധര്‍ക്കും കാഴ്ചയില്ലാത്തവരുമായ സന്ദര്‍ശകര്‍ക്കും തീര്‍ഥാടകര്‍ക്കും ഇസ്‌ലാമിന്റെ വിശുദ്ധ ഗ്രന്ഥത്തിലെ വാക്യങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ വായിക്കാന്‍ ഇപ്പോള്‍ കഴിയും. ഇവ പ്രത്യേകം ഷെല്‍ഫുകളില്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാണെന്ന് രണ്ട് വിശുദ്ധ ഭവനങ്ങളുടെയും കാര്യ നിര്‍വഹണ വിഭാഗമായ ജനറല്‍ പ്രസിഡന്‍സിയിലെ ഗാസി അല്‍-തുബ്യാനി പറഞ്ഞു.

”ഓരോ സെല്ലിനും ആറ് ഡോട്ടഡ് പോയിന്റുകളും അതുപോലെ തന്നെ വേഗത്തിലുള്ള നാവിഗേഷനായി പേജ് നമ്പര്‍ നല്‍കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന 10 ഡിജിറ്റല്‍ കീകളും റൊട്ടേഷന്‍ ബട്ടണുകളും ഉള്‍ക്കൊള്ളുന്നതാണ് ഉപകരണം. ടെക്സ്റ്റുകളുടെ ഓരോ വശത്തുമുള്ള വരികള്‍ ബ്രെയിലില്‍ സ്‌ക്രോള്‍ ചെയ്യാനും അവര്‍ക്ക് കഴിയും.

ഗ്രാന്‍ഡ് മോസ്‌കിലെ ഈ പുതിയ ഉപകരണങ്ങള്‍ക്ക് പുറമെ ബ്രെയിലിയിലുള്ള ഖുര്‍ആനിന്റെ പേപ്പര്‍ കോപ്പികളും ലഭ്യമാണ്. അന്ധരായ കുട്ടികള്‍ക്ക് ഏകദൈവ വിശ്വാസത്തെക്കുറിച്ചും ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യങ്ങളെക്കുറിച്ചും പഠിക്കാന്‍ സഹായിക്കുന്ന ബ്രെയിലിയിലുള്ള ലഘുലേഖകളും ലഭ്യമാണ്.

പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് വിശുദ്ധ ഖുര്‍ആനിന്റെ വിശദീകരണങ്ങളും ഉടന്‍ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദിയുടെ വിഷന്‍ 2030 ഭാഗമായാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കാഴ്ച പരിമിതരുടെ ഖുര്‍ആന്‍ പഠനവുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മുഹമ്മദ് ഇഖ്ബാല്‍ അസമാണ് ബ്രെയിലെ പാഡിന്റെ വിശദവിരങ്ങള്‍ അറിയിച്ചത്.


error: Content is protected !!