ഖത്തറിലെ മലയാളി നേതാക്കള്‍ വോട്ടുകള്‍ രേഖപ്പെടുത്തി

Web Desk
2 Min Read

ദോഹ: വോട്ടു ചെയ്യാനെത്തിയ പ്രവാസികളില്‍ ഭൂരിപക്ഷവും ആവേശത്തോടെ രാവിലെ തന്നെ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ യു ഡി എഫ്, എല്‍ ഡി എഫ് പ്രവര്‍ത്തകരാണ് തങ്ങളുടെ പാര്‍ട്ടിയേയും സ്ഥാനാര്‍ഥിയേയും വിജയിപ്പിക്കാന്‍ ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തിയത്.

city exchange

കെ എം സി സി ഖത്തര്‍ പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ് കുറ്റ്യാടി മണ്ഡലത്തിലെ 104-ാം നമ്പര്‍ ബൂത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍ അറമ്പോലില്‍ വോട്ട് രേഖപ്പെടുത്തി. അതോടൊപ്പം അദ്ദേഹം വോട്ട് ചെയ്യാന്‍ നാട്ടിലെത്തിയവര്‍ മുഴുവന്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചുവോ എന്ന് പരിശോധിക്കാനും സമയം കണ്ടെത്തി.

തന്റെ പ്രദേശങ്ങളിലെ ബൂത്തുകളില്‍ ആവേശകരമായ പോളിംഗാണ് നടക്കുന്നതെന്നും ഷാഫി പറമ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് കാഴ്ചകളില്‍ മനസ്സിലാകുന്നതെന്നും ഡോ. അബ്ദുല്‍ സമദ് പറഞ്ഞു. സ്ത്രീകളും പ്രായമായവും ഉള്‍പ്പെടെ വളരെ ആവേശത്തോടെയാണ് രാവിലെ മുതല്‍ പോളിംഗ് ബൂത്തിലെത്തുന്നത്. നീണ്ട ക്യൂവാണ് പോളിംഗ് ബൂ്ത്തുകള്‍ക്ക് മുമ്പിലുള്ളത്.

ഷാഫി പറമ്പിലിന് വന്‍ ഭൂരിപക്ഷം നല്‍കുന്ന പഞ്ചായത്താണ് തന്റേതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും മണ്ഡലത്തിലും കനത്ത പോളിംഗാണ് നടക്കുന്നത്. വെള്ളിയാഴ്ച ജുമുഅ ഉള്ളതിനാല്‍ ആളുകള്‍ അതിന് കൃത്യമായ അറേഞ്ച്‌മെന്റ് നടത്തിയാണ് വോട്ടിംഗിന് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

സംസ്‌കൃതി നേതാവും ലോക കേരള സഭാംഗവുമായ സുനില്‍ കുമാര്‍ മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തിലെ കുന്നത്തൂര്‍ നിയോജക മണ്ഡലത്തില്‍ പവിത്രേശ്വരം പഞ്ചായത്തിലെ എസ് എന്‍ പുരം ബൂത്ത് 184ല്‍ വോട്ട് രേഖപ്പെടുത്തി.

കൂത്തുപറമ്പ് നഗരസഭയില്‍ മനക്കല്‍ എല്‍ പി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 21ല്‍ കെ എം സി സി മുന്‍ ജനറല്‍ സെക്രട്ടറി അബ്ദുന്നാസര്‍ നാച്ചി വോട്ട് രേഖപ്പെടുത്തി.

ഒ ഐ സി സി ഇന്‍കാസ് സെക്രട്ടറി എസ് ശ്രീജിത്ത് ആലപ്പുഴ ജില്ലയിലെ യു പി ജി എസ് കടക്കരപ്പള്ളിയിലെ 55-ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.

ഖത്തര്‍ ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ വയനാട് പാര്‍ലമെന്റ് നിയോജക മണ്ഡലത്തില്‍ ചുങ്കത്തറ ഞ്ചായത്തിലെ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്ററി സ്‌കൂളിലെ 113-ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ തൃശൂര്‍ ജില്ലയിലെ വലപ്പാട് 146-ാം

ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.

Share This Article
Leave a Comment
error: Content is protected !!