

ദോഹ: നൗഷാദുമാരുടെ കൂട്ടായ്മയായ ജി സി സി ഖത്തര്‍ നൗഷാദ് അസോസിയേഷന്റെ ഖത്തര്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച ഈദ് മെഹ്ഫിലും സാംസ്കാരിക കൂട്ടായ്മയും ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

നാട്ടില്‍ നടക്കുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളെയും എന്‍ ഫോര്‍ മെഡിക്കല്‍സ് എന്ന പേരില്‍ നൗഷാദുമാരുടെ ഉന്നമനത്തിനും പ്രവാസജീവിതം മതിയാക്കി പോകുന്ന ആളുകളുടെ സാമ്പത്തിക അഭിവൃദ്ധി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംവിധാനത്തെയും കുറിച്ച് നൗഷാദ് പള്ളിവിള വിശദീകരിച്ചു.

പൊതുസമ്മേളനം ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു. നൗഷാദ് പള്ളിവിള അധ്യക്ഷത വഹിച്ചു. നൗഷാദ് വളാഞ്ചേരി, നൗഷാദ് ചൊക്ലി, നൗഷാദ് അങ്ങാടി, നൗഷാദ് പാനൂര്‍, എം എന്‍ നൗഷാദ്, ആലത്തൂര്‍ നൗഷാദ്, ആണ്ടൂര്കൊണം നൗഷാദ്, നൗഷാദ് അലി, നൗഷാദ് വയനാട് തുടങ്ങിയവര്‍ നേതൃത്വം നല്കി.
നൗഷാദ് അസോസിയേഷന് മൊമെന്റോ വിതരണം ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന് നിര്‍വഹിച്ചു. മുഹമ്മദ് കുഞ്ഞി, അബ്ദുറഹൂഫ് കൊണ്ടോട്ടി, അബ്ദുല്‍ ജലീല്‍, നസറുദ്ധീന്‍ എന്നിവര്‍ പങ്കെടുത്തു. സാമൂഹിക പ്രവര്‍ത്തകനായ ഖാലിദ് കല്ലുവിനെയും ടിക് ടോക് താരം മഹമൂദിനെയും ആദരിച്ചു. തുടര്‍ന്ന് നടന്ന കൈമുട്ടി പാട്ടും ഗാനമേളക്കും ഇസ്മു സി ടി കെ അവതാരകനായും ഷാജഹാന് മുന്നാബായി പ്രോഗ്രാം കോഡിനേറ്റര്‍ ആയും നൗഷാദ് കുമ്മന്‍കോട് നയിച്ച ഗാനമേളയില്‍ കോമഡി ഉത്സവം ഫെയിം നൂറ സലാം, ഗായിക സെമി നൗഫല്‍ നൗഷാദ് ഇടപ്പള്ളി, നവാഫ് റാണിഷ്, ഷിന്‍ഷി കക്കട്ടില്‍, മുജീബ് വാണിമേല്‍, അല്‍ത്താഫ് വള്ളികാട്, നൗഷാദ് അലി തുടങ്ങിയ ഖത്തറിലെ പ്രമുഖ ഗായകര്‍ പങ്കെടുത്തു.

