

ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ പ്രതിമാസ അംബാസഡറുമായി നേരില്‍ പരിപാടി മെയ് രണ്ടിന് വ്യാഴാഴ്ച വൈകിട്ട് മൂന്നു മുതല്‍ നടക്കും. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുലുമായി ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആശയവിനിമയം നടത്താവുന്നതാണ്.

കോണ്‍സുലാര്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാവുന്ന പ്രസ്തുത പരിപാടിയില്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും സന്നിഹിതരായിരിക്കും. പരാതികളുള്ളവര്‍ക്ക് [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ 55097295 എന്ന നമ്പറിലോ ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

മെയ് രണ്ടിന് വൈകിട്ട് മൂന്നു മുതല്‍ അഞ്ചു വരെയാണ് പരിപാടി നടക്കുക.
