

ദുബൈ: ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ജിറ്റക്സിന് തുടക്കം. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിവരസാങ്കേതികവിദ്യാ പ്രദര്‍ശനമായ (ജി ഐ ടി ഇ എക്സ്) ജിറ്റക്സിനാണ് ദുബൈയില്‍ തുടക്കമായത്.

ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ഉദ്ഘാടനം ചെയ്തു. വിവര സാങ്കേതിക വിദ്യാ മുന്നേറ്റത്തിനൊപ്പം ദുബൈയുടെ കൂടി വളര്‍ച്ച പ്രതിഫലിക്കുകയാണ് ഇവിടെയെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ശൈഖ് മുഹമ്മദ് പറഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് പ്രാധാന്യം നല്‍കുന്ന സാങ്കേതിക സൗകര്യങ്ങള്‍ക്കാണ് ഇത്തവണ ജിറ്റക്സില്‍ മുന്‍തൂക്കം നല്‍കുന്നത്. എമിറേറ്റ്സ് ഐ ഡിയും പാസ്പോര്‍ട്ടും ബയോമെട്രിക് വിവരങ്ങളും നല്‍കി പ്രിന്റ് ചെയ്ത് എടുക്കാവുന്ന കിയോസ്‌കുകള്‍, ഡ്രൈവറില്ലാതെ ബാറ്ററിയില്‍ 15 മണിക്കൂര്‍ സഞ്ചരിക്കുന്ന പട്രോളിങ് വാഹനം തുടങ്ങിയവ ഇത്തവണത്തെ പ്രത്യേകതകളാണ്. പ്രദര്‍ശനം 20ന് അവസാനിക്കും.
