വിസിറ്റ് ഖത്തര്‍ റമദാന്‍ കാംപയിന് തുടക്കമിട്ടു

Web Desk
1 Min Read

ദോഹ: ഖത്തര്‍, റമദാനില്‍ നിങ്ങളുടെ ഭവനം എന്ന പ്രമേയത്തില്‍ വിസിറ്റ് ഖത്തര്‍ റമദാന്‍ 2026 കാംപയിന് തുടക്കമിട്ടു. പ്രാദേശിക, മേഖലാ, അന്താരാഷ്ട്ര സന്ദര്‍ശകരെയാണ് കാംപയിനില്‍ ലക്ഷ്യമിടുന്നത്.

city exchange

ആതിഥേയത്വം, ഉദാരത, ഒരുമിച്ചു നില്‍ക്കുക തുടങ്ങിയ റമദാന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പുണ്യമാസത്തെ വരവേല്‍ക്കുന്നതാണ് കാംപയ്ന്‍.

രാജ്യത്താകമാനം റമദാന്റെ വെളിച്ചം പകരുകയും തെരുവുകള്‍, പ്രധാന കേന്ദ്രങ്ങള്‍, പൊതുഇടങ്ങള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ പുണ്യമാസത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും. റമദാന്‍ മാസത്തെ ഖത്തറില്‍ അനുഭവിക്കാനാവുന്ന വിധത്തിലാണ് വിസിറ്റ് ഖത്തര്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

റമദാന്‍ സന്ദേശം കൈമാറുന്ന വിധത്തില്‍ ഖത്തരി ഗായകന്‍ ഫഹദ് അല്‍ഹജ്ജാജിയും അന്താരാഷ്ട്ര കലാകാരന്‍ മഹര്‍ സയിനും പരിപാടികള്‍ അവതരിപ്പിക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!