
ദോഹ: ഖത്തര്‍ ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി ജോജു ജോര്‍ജ് ലവേര്‍സ് ക്ലബ് ടീം ഖത്തറും 98.6 റേഡിയോ മലയാളം എഫ് എമ്മും ചേര്‍ന്ന് ഡോ. കുട്ടീസ് മെഡിക്കല്‍ സെന്ററില്‍ സൗജന്യ മെഡിക്കല്‍ കാംപയിന്‍ സ്‌ക്രീനിംഗും കണ്‍സള്‍ട്ടേഷന്‍ സര്‍വീസസും നടത്തി. നൂറോളം പേര്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തു.

ക്യാമ്പില്‍ സാമൂഹിക പ്രവര്‍ത്തകനും ലോകകേരള സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഡോ. കുട്ടീസ് മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തകര്‍, ജോജു ജോര്‍ജ്ജ് ലവേഴ്‌സ് ക്ലബ് ഖത്തര്‍ കോര്‍ അംഗങ്ങള്‍, സൂരജ് ലോഹി, നിഖില്‍ ദാസ്, സുബല്‍, ശ്രീജേഷ്, അമിന്‍, ഷിനോബ്, നയന, സുബിന്‍ എന്നിവര്‍ ക്യാമ്പിനെ അഭിസംബോധന ചെയ്തു.
