ഇന്ത്യയിലെ മതവിവേചന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ

Web Desk
1 Min Read

ന്യൂയോര്‍ക്ക്: മതവിവേചനത്തിന്റെയും വിദ്വേഷത്തിന്റെയും പേരില്‍ ഇന്ത്യയില്‍ അക്രമങ്ങള്‍ നടക്കുകയാണെന്നും അവ അവസാനിപ്പിക്കണമെന്നും ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു. ബി ജെ പി വക്താവ് നുപുര്‍ ശര്‍മയുടെ പ്രവാചക നിന്ദാ പരാമര്‍ശത്തെത്തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നുന ഐക്യരാഷ്ട്ര സഭയുടെ പ്രതികരണം. യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റ വക്താവ് സ്റ്റീഫന്‍ ദുജാറികാണ് വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയുടെ നിലപാട് വ്യക്തമാക്കിയത്.

city exchange

യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് എല്ലാ മതങ്ങളോടും ആദരവാണുള്ളതെന്നും സ്റ്റീഫന്‍ ദുജാറിക് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. വിഷയത്തില്‍ തങ്ങളുടെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്നതാണ് നിലപാടെന്നും വിദ്വേഷ പ്രസംഗങ്ങളെയും പ്രകോപനങ്ങളെയും തങ്ങള്‍ തള്ളിപ്പറയുന്നുവെന്നും സ്റ്റീഫന്‍ ദുജാറിക്ക് അറിയിച്ചു. എല്ലാ തരത്തിലുള്ള അക്രമങ്ങളും, പ്രത്യേകിച്ച് മതവ്യത്യാസത്തിന്റെയും വിദ്വേഷത്തിന്റെയും പേരില്‍ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നതെന്നും സ്റ്റീഫന്‍ ദുജാറിക് പറഞ്ഞു.

ഏത് രീതിയിലുള്ള വിദ്വേഷ പ്രസംഗവും അതിന് പ്രേരണ നല്‍കുന്ന കാര്യങ്ങളും നിര്‍ത്തലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!