ലോകകപ്പ് കാണാനെത്തുന്ന തായ്‌വാനികള്‍ക്ക് സ്വന്തം രാജ്യത്തിന്റെ പേരില്‍ ഹയ്യ കാര്‍ഡ്

Web Desk
1 Min Read

തായ്പേയ് സിറ്റി: ഫിഫ ലോകകപ്പ് ഖത്തര്‍ 2022ല്‍ തായ്വാനിലെ ആരാധകര്‍ക്ക് സ്വന്തം രാജ്യത്തിന്റെ പേരില്‍ തന്നെ ഹയ്യാ കാര്‍ഡ് ലഭ്യമാകും. നേരത്തെ ചൈനയുടെ പേരിലും പിന്നീട് ചൈനീസ് പ്രവിശ്യയെന്ന പേരിലും ഉള്‍പ്പെടുത്തിയിരുന്നതാണ് ഇപ്പോള്‍ തായ്‌വാന്‍ എന്ന പേരുതന്നെ നല്‍കിയിരിക്കുന്നത്.

city exchange

മിക്ക അന്താരാഷ്ട്ര കായിക മത്സര വേദികളിലും തായ്വാനെ ‘ചൈനീസ് തായ്പേയ്’ എന്ന പേരിലാണ് ഉള്‍പ്പെടുത്താറുള്ളത്. ഇതിനാണ് ഖത്തര്‍ ലോകകപ്പില്‍ അറുതി വന്നിരിക്കുന്നത്.

തങ്ങളെ ചൈനീസ് ആരാധകരായി ഉള്‍പ്പെടുത്തുന്നതില്‍ നേരത്തെ തായ്‌വാന്‍ വിദേശകാര്യ മന്ത്രാലയം വിമര്‍ശനം ഉന്നയിച്ചിരുന്നു. അതോടെയാണ് ഓണ്‍ലൈന്‍ ആപ്ലിക്കേഷനില്‍ തിരുത്തല്‍ നടത്തിയത്. ഖത്തര്‍ ലോകകപ്പിലെ ഫാന്‍സ് ഐ ഡിയായ ഹയ്യ കാര്‍ഡ് തായ്‌വാന്‍ എന്ന പേരില്‍ തന്നെ തായ്‌വാനില്‍ നിന്നുള്ള കളി ആരാധകര്‍ക്ക് ലഭിക്കും. തായ്‌വാനില്‍ നിന്നുള്ളവരെ ചൈനീസ് പ്രവിശ്യയുടെ ഭാഗമായി കാണിച്ചപ്പോഴും തായ്‌വാന്റെ പതാക തന്നെയാണ് നല്‍കിയിരുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!