

ദോഹ: പരിസ്ഥിതി സംരക്ഷണത്തിന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പരിശോധനയും ബോധവത്ക്കരണവും ആരംഭിച്ചു.

ജൂണ്‍ 22 വരെ നീളുന്ന ഡ്രൈവ് രാജ്യത്തിന്റെ വടക്കന്‍, മധ്യ, തെക്കന്‍ ഭാഗങ്ങളിലെ തീരപ്രദേശങ്ങളെയാണ് ലക്ഷ്യമിടുന്നത്.

പരിസ്ഥിതി നിയമങ്ങളുടെ ലംഘനങ്ങള്‍ രേഖപ്പെടുത്തുകയും പരിസ്ഥിതി സംരക്ഷിക്കുന്നതിനായി രാജ്യം പുറപ്പെടുവിച്ച നിയമനിര്‍മ്മാണങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്യുക എന്നതാണ് കാമ്പയിനിന്റെ ലക്ഷ്യം.
ഈദ് അല്‍ അദ്ഹ ആഘോഷത്തോടനുബന്ധിച്ച് ധാരാളം ആളുകള്‍ ബീച്ചുകളിലും മറ്റ് പിക്നിക് സ്ഥലങ്ങളിലും എത്തുന്ന സാഹചര്യത്തിലാണ് ഡ്രൈവ് ആരംഭിച്ചതെന്ന് വന്യജീവി സംരക്ഷണ ഡയറക്ടര്‍ പറഞ്ഞു.

