സെക്യൂരിറ്റി ക്യാമറ ഉപയോഗ സംസ്‌കാരം ശീലമാക്കണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയ വെബിനാര്‍

Web Desk
1 Min Read

ദോഹ: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യ പദവിയുള്ള ഖത്തറില്‍ ജനങ്ങളുടെ സുരക്ഷ ഒരുക്കുന്നതില്‍ ഖത്തര്‍ അഭ്യന്തര മന്ത്രാലയം ഏറെ പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കുകയാണെന്നും രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സഹകരണം ഈ രംഗത്ത് ഏറെ ഉണ്ടെന്നും ആഭ്യന്തര മന്ത്രാലയം വെബിനാര്‍.

city exchange

‘കുറ്റകൃത്യങ്ങള്‍ തടയല്‍ എല്ലാവരുടെയും ഉത്തരവാദിത്വം’ എന്ന വെബിനാറില്‍ സുരക്ഷയുമായി ബന്ധപ്പെട്ട് ധാരാളം കാര്യങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്.

  • 1 ബാങ്കുകളില്‍ നിന്ന് കൂടുതല്‍ തുക പിന്‍വലിക്കുമ്പോള്‍ സി സി ടി വി ക്യാമറയുടെ പരിധിയിലാണെന്ന് ഉറപ്പുവരുത്തുകയും അടുത്ത് ആരെല്ലാമുണ്ടെന്നും നിരീക്ഷിക്കുകയും ചെയ്യുക.
  • 2 ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച ശേഷം തങ്ങളുടെ വാഹനങ്ങള്‍ മറ്റിടങ്ങളില്‍ നിര്‍ത്തിയിടാതെ നേരെ ലക്ഷ്യസ്ഥാനത്ത് എത്തുക.
  • 3 രാത്രികാലങ്ങളിലും മറ്റും വാഹനങ്ങള്‍ നിര്‍ത്തിയിടുമ്പോള്‍ കഴിവതും സി സി ടി വി ക്യാമറ പരിധിയില്‍ നിര്‍ത്താന്‍ ശ്രദ്ധിക്കുക.
  • 4 ഷോപ്പിംഗ് നടത്താന്‍ പോവുമ്പോള്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് പോലും സുരക്ഷാ ക്യാമറ പരിധിയിലാവാന്‍ ശ്രദ്ധിക്കുക.
  • 5 വാഹനങ്ങളില്‍ പണം വെക്കാതിരിക്കുക.
  • 6 തൊഴിലാളികളുടെ താമസ സ്ഥലത്ത് സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കല്‍ തൊഴില്‍ ഉടമയുടെ ഉത്തരവാദിത്വമാണ്.
  • 7 താമസത്തിനായി റൂമുകള്‍, ഫ്‌ളാറ്റുകള്‍, വില്ല മുതലായവ തെരെഞ്ഞെടുക്കുമ്പോഴോ ഓഫീസുകള്‍ നോക്കുമ്പോഴോ സെക്യൂരിറ്റി ക്യാമറകള്‍ സ്ഥാപിച്ച ബില്‍ഡിംഗുകള്‍ക്ക് പ്രാധാന്യം നല്‍കുക. അല്ലെങ്കില്‍ സദാസമയവും ലഭ്യമാവുന്ന മറ്റ് സെക്യൂരിറ്റി സംവിധാനങ്ങള്‍ ഉണ്ടെന്ന് നോക്കുക.
  • 8 എവിടെയാവുമ്പോഴും സെക്യൂരിറ്റി ക്യാമറകള്‍ ഉള്ള ഇടങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുക.
Share This Article
Leave a Comment
error: Content is protected !!