ഖത്തര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം ഈസക്ക അനുസ്മരണം ഇന്ന്

Web Desk
0 Min Read

ദോഹ: പ്രവാസലോകത്തെ കായിക സംഘാടനത്തിന് നേതൃത്വം നല്‍കിയ ഈസക്കയെ ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം അനുസ്മരിക്കുന്നു.

city exchange

ഫെബ്രുവരി 15ന് ശനിയാഴ്ച രാത്രി 8 മണിക്ക് ദോഹ സ്റ്റേഡിയത്തിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്. ഖത്തര്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫോറത്തിന്റെ ദീര്‍ഘകാലപ്രസിഡന്റും ചീഫ് കോഡിനേറ്ററുമായ ഈസക്കയെ അനുസ്മരിക്കുന്ന പരിപാടിയില്‍ കായികപ്രേമികളും മുന്‍ ഫുട്‌ബോള്‍ താരങ്ങളും ഒത്തുചേരും.

നിരവധി അഖിലേന്ത്യാ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റുകള്‍ക്ക് ഈസക്ക ചുക്കാന്‍ പിടിച്ച അതേ സ്റ്റേഡിയത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കാനും തങ്ങളുടെ പ്രിയ സുഹൃത്തിന്റെ സ്‌നേഹവും നന്മയും അഭിമാനത്തോടെ ഓര്‍ത്തെടുക്കാനും ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം എല്ലാവരേയും ക്ഷണിക്കുന്നതായി അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!