

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അശോക ഹാളില്‍ ഗര്‍ബ നൈറ്റ് സംഘടിപ്പിച്ചു. ഇന്ത്യന്‍ സമൂഹത്തിന് ഉത്സവകാലം ആസ്വദിക്കാന്‍ ഐ സി സി മാനേജിംഗ് കമ്മിറ്റി ആഘോഷങ്ങളും നൃത്തവും സമ്മാനങ്ങളുമായി സായാഹ്നം ഒരുക്കിയിരുന്നു.


നിരവധി ഇന്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ പരമ്പരാഗത വര്‍ണ്ണാഭമായ വസ്ത്രങ്ങള്‍ ധരിച്ച് സംഗീതത്തിന്റെ താളത്തിനൊത്ത് നൃത്തം ചെയ്തു. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ മികച്ച നര്‍ത്തകികള്‍ക്കും മികച്ച വസ്ത്രം ധരിച്ച വ്യക്തിക്കുമുള്ള സമ്മാനങ്ങള്‍ നല്‍കി.


ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു, ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍, മറ്റ് മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഐ സി സി കള്‍ച്ചറല്‍ ആക്ടിവിറ്റി മേധാവി സുമ മഹേഷ് ഗൗഡ പരിപാടിയുടെ അവതാരകയും ഗാര്‍ഗി വൈദ്യ ഇവന്റ് പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചു.

