
ദോഹ: വിദ്യാഭ്യാസ മേഖലയിലെ ഖത്തര്‍- തുര്‍ക്കിയെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാര്‍ ചര്‍ച്ച നടത്തി.

ഖത്തര്‍ വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രി ലുല്‍വ ബിന്‍ത് റാഷിദ് ബിന്‍ മുഹമ്മദ് അല്‍ ഖാത്തറുമായി തുര്‍ക്കിയെ ദേശീയ വിദ്യാഭ്യാസ മന്ത്രി യൂസുഫ് ടെക്കിന്‍ ടെലിഫോണില്‍ സംസാരിച്ചു.

വിദ്യാഭ്യാസ മേഖലയില്‍ ഖത്തറും തുര്‍ക്കിയും തമ്മില്‍ നിലവിലുള്ള സഹകരണവും പൊതുതാത്പര്യങ്ങള്‍ മുന്‍നിര്‍ത്തി അത് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സാധ്യതകളും മന്ത്രിമാര്‍ ചര്‍ച്ച ചെയ്തു.
പരസ്പര താത്പര്യമുള്ള വിവിധ വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ കൈമാറിയ മന്ത്രിമാര്‍ വിദ്യാഭ്യാസ രംഗത്ത് സഹകരണം വിപുലീകരിക്കുന്നതിനും വൈദഗ്ധ്യം കൈമാറുന്നതിനുമുള്ള അവസരങ്ങളും വിലയിരുത്തി. ഭാവിയിലെ സഹകരണ മേഖലകളില്‍ തുടര്‍ന്നും ഏകോപനം നടത്തുന്നതിനും ധാരണയായി.

