ഖത്തര്‍ മെഡി കെയറില്‍ ഇന്ത്യന്‍ എംബസി പവലിയന്‍

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തറുമായി സഹകരിച്ച് ഇന്ത്യന്‍ എംബസി ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഖത്തര്‍ മെഡികെയര്‍ 2024 ഒന്നാം പതിപ്പില്‍ പങ്കെടുക്കുന്നു. ഡിസംബര്‍ മൂന്നു മുതല്‍ അഞ്ചു വരെയാണ് പ്രദര്‍ശനം.

city exchange

ആരോഗ്യ സംരക്ഷണത്തിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) പുരോഗതി, ‘ലോകത്തിന്റെ ഫാര്‍മസി’ എന്ന നിലയില്‍ ഇന്ത്യയുടെ നേതൃത്വം, ഹെല്‍ത്ത് കെയര്‍ നവീകരണം, മെഡിക്കല്‍ ടൂറിസം, ആയുര്‍വേദ മെഡിസിന്‍, ഫാര്‍മസ്യൂട്ടിക്കല്‍ മികവ് തുടങ്ങിയവ ഊന്നിപ്പറഞ്ഞുകൊണ്ട് എംബസി ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നു. 2023-24 ല്‍ ഇന്ത്യയുടെ ഫാര്‍മ കയറ്റുമതി 27.83 ബില്യണ്‍ ഡോളറായിരുന്നു. 2030ഓടെ ഫാര്‍മസ്യൂട്ടിക്കല്‍ വിപണി 130 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഞ്ച് ഇന്ത്യന്‍ കമ്പനികളെ ഉള്‍പ്പെടുത്തി പ്രത്യേക ഇന്ത്യന്‍ പവലിയന്‍ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. ഹീറ്റ് ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ്, ഹിരാള്‍ ലാബ്‌സ് ലിമിറ്റഡ്, അവ്നി ഇന്‍ഫെര്‍ട്ടിലിറ്റി, സ്റ്റീവിയ ഹബ്, ചെന്നൈ ഫെര്‍ട്ടിലിറ്റി സെന്റര്‍ എന്നിവയാണ് ഇന്ത്യന്‍ കമ്പനികള്‍.

ഇന്ത്യയും ഖത്തറും തമ്മിലുള്ള ആരോഗ്യ സംരക്ഷണ മേഖലയില്‍ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള എംബസിയുടെ പ്രതിജ്ഞാബദ്ധത ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ ചൂണ്ടിക്കാട്ടി പവലിയന്‍ ഉദ്ഘാടനം ചെയ്തു.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!