
ദോഹ: മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, മറ്റു പൊതുവകുപ്പുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേത് ഉള്‍പ്പെടെ ജീവനക്കാര്‍ മാര്‍ച്ച് ഒന്നിന് ഞായറാഴ്ച റിമോട്ട് വര്‍ക്കാണ് നിര്‍വഹിക്കേണ്ടതെന്ന് കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സ് സെക്രട്ടറിയേറ്റ് ജനറല്‍ അറിയിച്ചു. നിലവിലുള്ള സാഹചര്യങ്ങളെ തുടര്‍ന്നാണ് പ്രഖ്യാപനം.

എന്നാല്‍ മിലിട്ടറി, സുരക്ഷാ വിഭാഗങ്ങള്‍, ആരോഗ്യ മേഖല തുടങ്ങി ശാരീരികമായി സേവന രംഗത്തുണ്ടാവേണ്ട തൊഴില്‍ മേഖലയിലുള്ളവര്‍ക്ക് ഈ നിര്‍ദ്ദേശം ബാധകമല്ല. അവര്‍ തൊഴിലിടങ്ങളില്‍ ഹാജരാവണം.

പൗരന്മാരും താമസക്കാരും സുരക്ഷയുമായി ബന്ധപ്പെട്ടും മറ്റു നിര്‍ദ്ദേശങ്ങളും വിവരങ്ങളും വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നു മാത്രം സ്വീകരിക്കണമെന്നും സെക്രട്ടറിയേറ്റ് ജനറല്‍ പൊതുജനങ്ങളെ അറിയിച്ചു.
