33 വില്‍പ്പന കേന്ദ്രങ്ങള്‍ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം

Web Desk
2 Min Read

ദോഹ: 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വില്‍പ്പന കേന്ദ്രങ്ങളുടെ എണ്ണം 22ല്‍ നിന്ന് 33 ആയി ഉയര്‍ത്തിയതായി വാണിജ്യ- വ്യവസായ മന്ത്രാലയം അറിയിച്ചു. വലിയ വ്യാപാര സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് മന്ത്രാലയം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റീട്ടയില്‍ ശാഖകളുടെ എണ്ണം വര്‍ധിപ്പിച്ചത്.

city exchange

നേരത്തെ ഖത്തറിലെ ഏതാനും വന്‍കിട ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തങ്ങളുടെ ചില ശാഖകള്‍ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് ഹൈപ്പര്‍ മാര്‍ക്കറ്റ് ശാഖകളുടെ എണ്ണം വര്‍ധിപ്പിച്ചത്.

ലുലു, അല്‍മീര, കാര്‍ഫോര്‍, മോണോപ്രിക്‌സ്, ഗ്രാന്റ്, മര്‍സ തുടങ്ങിയവയുടെ വ്യത്യസ്ത ശാഖകള്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കും.

അല്‍മീരയുടെ അല്‍വക്ര, അല്‍ സൈലിയ, ഐന്‍ഖാലിദ്, അല്‍ മന്‍സൂറ, അല്‍ വജ്ബ, റൗദത്ത് ഇഗ്ദയിം, ഇസ്ഗാവ, ഹസം അല്‍ മര്‍ഖിയ, അല്‍ഖോര്‍, റൗദത്ത് അല്‍ ഹമാമ, അല്‍ തുമാമ, ബുസിദ്ര, ലെഗ്താഫിയ, ജെരിയാന്‍ ജെനാഹ, മുറൈഖ് തുടങ്ങിയ ശാഖകളാണ് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നത്.

- Advertisement -
Ad image

ലുലുവിന്റെ ഡി റിംഗ് റോഡ്, അല്‍ ഗറാഫ, അല്‍ മെസ്സില, അല്‍ഖോര്‍ മാള്‍, ബര്‍വ സിറ്റി, പേള്‍ ഐലന്റ്, അബു സിദ്ര മാള്‍, ഐന്‍ ഖാലിദ്, അല്‍ വുഖൈര്‍, അല്‍ മെഷാഫ്, സല്‍വ റോഡ്, അല്‍ ഹിലാല്‍ എന്നീ ശാഖകള്‍ 24 മണിക്കൂറും ഉപഭോക്താക്കള്‍ക്കായി പ്രവര്‍ത്തിക്കും.

മോണോപ്രിക്‌സിന്റെ അല്‍ വാബ് 2022- ഉം ലെഗാബ്, അല്‍ വാബ്, പേള്‍ ഐലന്റിലെ മദീന സെന്‍ട്രല്‍, വെസ്റ്റ്‌ബേ നഖീല്‍ ടവര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കും.

കാര്‍ഫോറിന്റെ സിറ്റി സെന്റര്‍ മാള്‍, മിര്‍ഖാബ് മാള്‍, ലഗൂണ മാള്‍ ശാഖകളാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുക.

മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ജെ മാള്‍ ഹസം അല്‍ മര്‍ഖിയ, ഐന്‍ ഖാലിദ്, ബിന്‍ ഉംറാന്‍, മുശൈരിബ്, അബു ഹമൂര്‍ ശാഖകള്‍ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കും.

ഗ്രാന്റ് മാളിന്റെ ഏഷ്യന്‍ ടൗണ്‍, മെക്കൈന്‍സ്, ഗ്രാന്റ് എക്‌സ്പ്രസിന്റെ വുഖൈര്‍ അല്‍ മെഷാഫ് എസ്ദാന്‍ മാള്‍, അല്‍ അസീസിയ, ഉം ഗാര്‍ണ്‍, ഷഹാനിയ, നജ്മ, അല്‍ അതിയ്യ ശാഖകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും.

കമ്പോള സ്ഥിരത ഉറപ്പുവരുത്താനും വിതരണ ശൃംഖലയുടെ പ്രവര്‍ത്തനം മികച്ച തുടരാനുമുള്ള വാണിജ്യ- വ്യവസായ മന്ത്രാലത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് മുഴുവന്‍ സമയവും ഉപഭോക്താക്കള്‍ക്കായി സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!