നിര്‍മാണ മാലിന്യങ്ങളുടെ പുനരുപയോഗത്തിലും പുനഃസംസ്‌കരണത്തിലും വന്‍ നേട്ടം കൈവരിച്ച് അഷ്ഗാല്‍

Web Desk
1 Min Read

ദോഹ: 2022 മുതല്‍ നടപ്പാക്കിവരുന്ന നിര്‍മാണ പദ്ധതികളുടെ ഭാഗമായി സുസ്ഥിര വികസന രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചതായി ഖത്തറിലെ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാല്‍ അറിയിച്ചു.

city exchange

നിര്‍മാണ- പൊളിക്കല്‍ മാലിന്യങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും പുനഃസംസ്‌കരിക്കുന്നതിനുമായി സംയോജിത സംവിധാനമാണ് അഷ്ഗാല്‍ ഉപയോഗിക്കുന്നതെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇതിലൂടെ വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം വര്‍ധിപ്പിക്കാനും മാലിന്യം കുറയ്ക്കാനും ചാക്രിക സമ്പദ്വ്യവസ്ഥ പ്രോത്സാഹിപ്പിക്കാനും സാധിച്ചതായും അധികൃതര്‍ പറഞ്ഞു.

ഖത്തര്‍ നാഷണല്‍ വിഷന്‍ 2030-ന്റെയും മൂന്നാമത് ദേശീയ വികസന തന്ത്രത്തിന്റെയും ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ പദ്ധതികള്‍ നടപ്പാക്കുന്നതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

കുഴിച്ചെടുത്ത ഏകദേശം 25 ലക്ഷം ഘനമീറ്റര്‍ മണ്ണും മറ്റ് നിര്‍മാണ വസ്തുക്കളും ഖത്തര്‍ പ്രൈമറി മറ്റീരിയല്‍സ് കമ്പനിയുടെ റീസൈക്ലിങ് കേന്ദ്രങ്ങളിലേക്ക് മാറ്റി പുനരുപയോഗത്തിന് വിധേയമാക്കിയതായി അഷ്ഗാല്‍ അറിയിച്ചു. കൂടാതെ മൂന്ന് ലക്ഷം ടണ്ണിലധികം നിര്‍മാണ- പൊളിക്കല്‍ മാലിന്യങ്ങളും പുനഃസംസ്‌കരിച്ചു.

- Advertisement -
Ad image

ഇതോടൊപ്പം, നിര്‍മാണ സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച ഏകദേശം 80,000 ടണ്‍ മരമാലിന്യങ്ങള്‍ പുനരുപയോഗത്തിന് വിധേയമാക്കിയതായും 7,000 ടണ്‍ പ്ലാസ്റ്റിക് മാലിന്യം, 3,000 ടണ്‍ പേപ്പര്‍ മാലിന്യം, 1,000 ടണ്‍ ലോഹ അവശിഷ്ടങ്ങള്‍ എന്നിവ അംഗീകൃത റീസൈക്ലിങ് കേന്ദ്രങ്ങളിലേക്ക് കൈമാറിയതായും അഷ്ഗാല്‍ അറിയിച്ചു.

കൂടാതെ, ഏകദേശം 8,000 ടണ്‍ ഭക്ഷ്യ മാലിന്യങ്ങള്‍ ജൈവവളമാക്കി മാറ്റുകയോ പ്രത്യേക സംസ്‌കരണ കേന്ദ്രങ്ങളില്‍ ശാസ്ത്രീയമായി സംസ്‌കരിക്കുകയോ ചെയ്തതായും പ്രസ്താവനയില്‍ പറയുന്നു.

Share This Article
Leave a Comment
error: Content is protected !!