
ദോഹ: അങ്കമാലിക്കാരുടെ സ്വകാര്യ അഹങ്കാരമായ അങ്കമാലി മാങ്ങാക്കറി, പോത്തുകറി, ചിക്കന്‍ ഫ്രൈ, മോട്ടാ റൈസ്- അങ്കമാലി കല്യാണത്തലേന്ന് എത്തിയവരെ മുഴുവന്‍ ഭക്ഷണപ്പന്തലിലേക്ക് ആനയിച്ചാണ് സംഘാടകര്‍ തുടങ്ങിയത്. ഖത്തറില്‍ ആദ്യമായാണ് ഒരു സംഘടന വരനും വധുവുമില്ലാതെ ‘കല്യാണത്തലേന്ന്’ ആഘോഷിക്കുന്നത്.


നിരത്തിവെച്ച പാത്രങ്ങളില്‍ നിന്നുയരുന്ന ‘രുചിയുള്ള മണം’ മാത്രം മതിയായിരുന്നു ക്ഷണിക്കപ്പെട്ടവര്‍ക്കെല്ലാം വിമാനത്തില്‍ കയറാതെ നാട്ടിലെത്താന്‍! വയറു നിറയുന്ന രുചികരമായ ഭക്ഷണത്തിന് പിന്നാലെയാണ് മനസ്സു നിറയുന്ന പരിപാടികള്‍ക്കായി ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഒന്നാം ഹാളിലേക്കുള്ള യാത്ര. അവിടെ വേദിയില്‍ ആട്ടവും പാട്ടുമായി മണിക്കൂറുകള്‍. ഒരു വിവാഹത്തില്‍ പങ്കെടുക്കുന്ന അതേ ‘വൈബ്’.

ഖത്തര്‍ മലയാളികളുടെ സാമൂഹ്യ- സാംസ്‌ക്കാരിക പരിച്ഛേദമായിരുന്നു അങ്കമാലി കല്യാണത്തലേന്ന് ‘പന്തല്‍.’
