സമ്മര്‍ ക്യാമ്പ് സമാപിച്ചു

Web Desk
1 Min Read

ദോഹ: ഇന്‍സൈറ്റ് ഖത്തറിന്റെയും ഖത്തര്‍ ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘സമ്മര്‍ ക്യാമ്പ് 2കെ26’ സമാപിച്ചു. സമ്മര്‍ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച എക്‌സിബിഷനും ശ്രദ്ധേയമായി.

city exchange

നാല് ആഴ്ചകളിലായി നീണ്ടുനിന്ന ക്യാമ്പില്‍ നിരവധി വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. കുട്ടികളുടെ സര്‍ഗ്ഗാത്മകതയും പഠന താല്പര്യവും വളര്‍ത്തുന്നതിനൊപ്പം വ്യക്തിത്വ വികസനം കൂടി ലക്ഷ്യമിട്ട് വ്യത്യസ്ത സെഷനുകളാണ് ക്യാമ്പില്‍ ഉടനീളം ക്രമീകരിച്ചിരുന്നത്.

ക്യാമ്പ് വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, എം ജി എം ഭാരവാഹികള്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

ക്യാമ്പിന്റെ ഭാഗമായി കുട്ടികള്‍ നിര്‍മ്മിച്ച കലാസൃഷ്ടികളുടെ മനോഹരമായ പ്രദര്‍ശനവും ഒരുക്കിയിരുന്നു. വിവിധ പരിശീലനങ്ങളിലൂടെ കുട്ടികള്‍ സ്വന്തമായി നിര്‍മ്മിച്ച കാലിഗ്രാഫി, ക്രോഷേ, പെയിന്റിംഗ്, ബോട്ടില്‍ ആര്‍ട്ട്, മെഹന്ദി തുടങ്ങിയവയും വീടുകളില്‍ നിന്ന് നിര്‍മ്മിച്ചുകൊണ്ടുവന്ന പ്രത്യേക സൃഷ്ടികളും എക്‌സിബിഷനില്‍ ശ്രദ്ധേയമായി.

- Advertisement -
Ad image

ക്യാമ്പ് കുട്ടികളില്‍ വലിയ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയെന്നും മികച്ച നിലവാരത്തിലുള്ള പരിശീലനമാണ് ലഭിച്ചതെന്നും രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു. സമ്മര്‍ ക്യാമ്പിനു ക്വിസ്‌ക്, ഇന്‍സൈറ്റ്, എം ജി എം ഭാരവാഹികള്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!