
ദോഹ: 2025ലെ ഖത്തര്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദോഹ കോര്‍ണിഷില്‍ സംഘടിപ്പിക്കുന്ന ദേശീയ പരേഡിന്റെ സമയക്രമം സംഘാടക സമിതി പ്രഖ്യാപിച്ചു. ഡിസംബര്‍ 18 വ്യാഴാഴ്ച നടക്കുന്ന ദേശീയ പരേഡ് കാണുന്നതിന് സ്വദേശികളെയും പ്രവാസികളെയും സംഘാടക സമിതി ക്ഷണിച്ചു.

സാംസ്‌കാരിക മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 5 മണിക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുമെന്നും രാവിലെ 7.30ന് പ്രവേശനം അവസാനിപ്പിക്കുമെന്നും അറിയിച്ചു.

ദേശീയ ദിന പരേഡ് രാവിലെ 9 മണിക്ക് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
