
ദോഹ: യു എസില്‍ വൈറ്റ് ഹൗസിന് സമീപം നടന്ന വെടിവെപ്പ് സംഭവത്തെ ഖത്തര്‍ ശക്തമായി അപലപിക്കുകയും കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.

സൗഹൃദ രാഷ്ട്രമായ അമേരിക്കന്‍ ഐക്യനാടുകള്‍ക്കും അവിടുത്തെ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഖത്തര്‍ പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അക്രമവും ഭീകരപ്രവര്‍ത്തനവും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും ഏതുവിധ കാരണം കൊണ്ടുവന്നാലും ഖത്തര്‍ അതിനെ ശക്തമായി എതിര്‍ക്കുന്നുവെന്ന നിലപാട് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വീണ്ടും ആവര്‍ത്തിച്ചു.

മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം സംഭവത്തില്‍ രണ്ട് അമേരിക്കന്‍ നാഷണല്‍ ഗാര്‍ഡ് സൈനികര്‍ക്ക് വെടിയേറ്റിട്ടുണ്ട്. പ്രതിയെ അധികാരികള്‍ തടങ്കലില്‍ എടുത്തതായി പോലീസും സ്ഥിരീകരിച്ചു.
