യൂത്ത് ബിസിനസ് മീറ്റ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: യൂത്ത് ഫോറം ഖത്തര്‍ സംഘടിപ്പിച്ച യൂത്ത് ബിസിനസ് മീറ്റ് പങ്കാളിത്തം കൊണ്ടും ചര്‍ച്ചകള്‍ കൊണ്ടും ശ്രദ്ധേയമായി. ഖത്തറിലെ വ്യത്യസ്ത സംരംഭകരായ യുവതലമുറയാണ് മീറ്റില്‍ സന്നിഹിതാരായത്.

city exchange

സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് സംഗമത്തെ അഭിമുഖീകരിച്ചുകൊണ്ട് സംസാരിച്ചു. പുതിയകാലത്ത് സംരംഭകര്‍ കൂടുതല്‍ പരസ്പര സഹകരണത്തോടെ മുന്നേറണമെന്നും മൂല്യബോധത്തോടെ കച്ചവട ഇടപാടുകളെ സമീപിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുവസംരംഭകര്‍ വര്‍ധിച്ചുവരുന്ന കാലത്ത് ഇത്തരം സംഗമങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്ന് അധ്യക്ഷ പ്രസംഗത്തില്‍ യൂത്ത് ഫോറം പ്രസിഡന്റ് ബിന്‍ഷാദ് പുനത്തില്‍ പറഞ്ഞു.

ഖത്തറിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് പങ്കെടുത്തവര്‍ പസ്പരം പരിചയപ്പെടുത്തി. യൂത്ത് ഫോറം വൈസ് പ്രസിഡന്റ് ആരിഫ് അഹമ്മദ് സ്വാഗതവും കേന്ദ്ര സമിതിയംഗം അഹമ്മദ് അന്‍വര്‍ നന്ദിയും രേഖപ്പെടുത്തി.

ജനറല്‍ സെക്രട്ടറി ഹബീബ് റഹ്മാന്‍, സെക്രട്ടറി മുഹമ്മദ് ആസാദ്, നിര്‍വാഹക സമിതി അംഗങ്ങളായ മുഹമ്മദ് മുഹ്സിന്‍, റസല്‍ മുഹമ്മദ്, റഷാദ് മുബാറക്, മുഹമ്മദ് ഹാഫിസ്, ഷഫീഖ് കൊപ്പം എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!