25-ാം വാര്‍ഷികം; 25 ശതമാനം വരെ ഡിസ്‌കൗണ്ടുമായി ഖത്തര്‍ എയര്‍വെയ്‌സ്

Web Desk
1 Min Read

ദോഹ: കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ഖത്തര്‍ എയര്‍വെയ്‌സ് ആഘോഷത്തിന്റെ ഭാഗമായി ദോഹയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ 25 ശതതമാനം വരെ ഡിസ്‌കൗണ്ടുമായി ആഗോള സെയില്‍സ് കാംപയിന്‍ നടത്തുന്നു. ഇന്ന് ആരംഭിക്കുന്ന ഏഴുദിന കാംപയിനിന്റെ ഭാഗമായാണ് ഡിസ്‌കൗണ്ട്. സീറ്റ് സെലക്ഷന്‍, അധിക ബാഗേജ് അലവന്‍സ്, ഹോട്ടല്‍ ബുക്കിംഗ്‌സ്, കാര്‍ വാടക എന്നിവയ്ക്ക് നല്കുന്ന ഓഫറുകള്‍ക്ക് പുറമേയാണ് ടിക്കറ്റ് നിരക്കില്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

city exchange

ഒക്ടോബര്‍ 31 വരെ ഖത്തര്‍ എയര്‍വെയ്‌സില്‍ ചെയ്യുന്ന യാത്രകള്‍ക്കാണ് ആഗോള കാംപയിനില്‍ ഓഫറുകള്‍ ലഭ്യമാവുക. യാത്രക്കാര്‍ക്ക് qatarairways.com/25years വെബ്‌സൈറ്റിലോ ഖത്തര്‍ എയര്‍വെയ്‌സിന്റെ പ്രാദേശിക സെയില്‍സ് ഓഫിസിലോ നിയുക്ത ഏജന്റുമാരേയോ സമീപിച്ച് ഇവ കരസ്ഥമാക്കാനാവും.

പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ ദീര്‍ഘവീക്ഷണത്തിന്റെ ഭാഗമായി 1997ലാണ് ഖത്തര്‍ എയര്‍വെയ്‌സിന് തുടക്കമിട്ടത്. ഉയര്‍ന്ന സേവനവും നിലവാരവും പുലര്‍ത്തുന്ന ഖത്തര്‍ എയര്‍വെയ്‌സ് അന്താരാഷ്ട്ര തലത്തില്‍ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. സൈട്രാക്‌സ് എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരത്തിന് ആറു തവണയാണ് ഖത്തര്‍ എയര്‍വെയ്‌സ് അര്‍ഹമായത്.

- Advertisement -
Ad image

140ലേറെ കേന്ദ്രങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസ് നടത്തുന്നത്.

Share This Article
Leave a Comment
error: Content is protected !!