
ദോഹ: ലബോറട്ടറി മെഡിസിന്‍, പാതോളജി രംഗത്ത് ഗുണമേന്മയും കൃത്യതയും മികവും പ്രകടമാക്കുന്ന കോളജ് ഓഫ് അമേരിക്കന്‍ പാതോളജിസ്റ്റ്സ് (കാപ്) അക്രഡിറ്റീഷന്‍ ഖത്തറിലെ മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസിന് ലഭിച്ചതായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉയര്‍ന്ന അന്താരാഷ്ട്ര നിലവാരം കാത്തുവെച്ച് രണ്ടുവര്‍ഷത്തെ കഠിനമായ തയ്യാറെടുപ്പുകളും തുടര്‍ച്ചയായ ഗുണമേന്മ നിലനിര്‍ത്തലിന്റേയും പരിസമാപ്തിയിലാണ് മൈക്രോ ഹെല്‍ത്ത് ലബോറട്ടറി നേട്ടം സ്വന്തമാക്കിയത്.

ലബോറട്ടറിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഓരോ ഘട്ടവും സൂക്ഷ്മമായി വിലയിരുത്തി രോഗികള്‍ക്ക് നല്‍കുന്ന മുഴുവന്‍ പരിശോധന റിപ്പോര്‍ട്ടുകളുടേയും കൃത്യത, വിശ്വാസ്യത, ശാസ്ത്രീയത, സമഗ്രത എന്നിവ ഉറപ്പുവരുത്തുകയെന്നതാണ് കാപ് അക്രഡറ്റീഷനിലൂടെ ലക്ഷ്യമിടുന്നത്.


ഖത്തറില്‍ സ്വകാര്യ മേഖലയിലെ സമഗ്രവും കൃത്യവുമായ ഏറ്റവും വലിയ ഡയഗ്‌നോസ്റ്റിക് സെന്ററായി മൈക്രോ ഹെല്‍ത്ത് ലബോറട്ടറി നിലകൊള്ളുന്നുവെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനിതകശാസ്ത്രവും ആന്റ് ജെനോമിക്സ് ഉള്‍പ്പെടെ ലബോറട്ടറി മെഡിസിന്‍, പാതോളജി എന്നിവയുടെ എല്ലാ പ്രധാന വിഭാഗങ്ങളും മൈക്രോ ഹെല്‍ത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. ഖത്തര്‍ ദേശീയ വീക്ഷണം 2030 പ്രകാരം ആരോഗ്യ മേഖലയില്‍ ലോകോത്തര നിലവാരവും സാങ്കേതിക മുന്നേറ്റവും സുസ്ഥിര ഗുണമേന്മയുമാണ് മൈക്രോ ഹെല്‍ത്ത് കാപ് ്ക്രഡറ്റീഷനിലൂടെ വാഗ്ദാനം ചെയ്യുന്നത്.
കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി ഖത്തറിലും മൂന്നു പതിറ്റാണ്ടായി ആഗോളതലത്തിലും മൈക്രോ ഹെല്‍ത്ത് ലബോറട്ടറി ജിഇ ഹെല്‍ത്ത്‌കെയര്‍, അബോട്ട് ലബോറട്ടറീസ് തുടങ്ങിയ ആഗോള ടെക്‌നോളജി പങ്കാളികളുടെ പിന്തുണയോടെ കംപ്ലീറ്റ് ഓട്ടോമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ അത്യന്താധുനിക കണ്ടുപിടുത്തങ്ങളെ പ്രിസിഷന്‍ ഡയഗ്നോസ്റ്റിക്‌സിനും വേണ്ടി ഉപയോഗപ്പെടുത്തുന്നു.
വാര്‍ത്താ സമ്മേളനത്തില്‍ മൈക്രോ ഹെല്‍ത്ത് ഗ്ലോബല്‍ സി ഇ ഒ ഡോ. നൗഷാദ് ചെറുള്ള കണ്ടിയില്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. വിജയ് വിഷ്ണു പ്രസാദ്, ക്വാളിറ്റി മാനേജ്മെന്റ് ഹെഡ് അന്‍സ മേരി, ഓപറേഷന്‍സ് ഹെഡ് നിജി മാത്യു, കള്‍സള്‍ട്ടന്റ് ജെനെറ്റിസിസ്റ്റ് ഡോ. ജസ്റ്റിന്‍ കാര്‍ലസ്, അനാട്ടമിക്കല്‍ പാത്തോളജിസ്റ്റ് ഡോ. ഒല്‍ഫ നൈലി, ടെക്‌നിക്കല്‍ ഹെഡ് ഷിജു എന്‍ പി എന്നിവര്‍ പങ്കെടുത്തു.

