ഹബീബുന്നബി അന്തരിച്ചു

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ജനറല്‍ സെക്രട്ടിയും ഖത്തറിലെ സാമൂഹ്യ സാംസ്‌ക്കാരി രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന മുഹമ്മദ് ഹബീബുന്നബി (64) നാട്ടില്‍ നിര്യാതനായി. കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.

city exchange

ഇന്ത്യന്‍ എംബസിക്ക് കീഴിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍, ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം, സര്‍ സയ്യിദ് അലുംനി അസോസിയേഷന്‍ തുടങ്ങിയ സംഘടനകളിലെല്ലാം സജീവമായിരുന്നു അദ്ദേഹം. ദീര്‍ഘകാലം കഹ്‌റാമയില്‍ പ്രൊജക്ട് മാനേജരായിരുന്നു.

അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ സര്‍ സയ്യിദ് ദിനാഘോഷത്തിന്റെ ഒരുക്കങ്ങളിലായിരുന്നു നിര്യാണം. സര്‍ സയ്യിദ് ഫൗണ്ടേഷന്‍ ചീഫ് പാട്രണും ചെയര്‍പേഴ്‌സണുമായിരുന്ന ഹബീബുന്നബി ഐ സി ബി എഫ് വൈസ് പ്രസിഡന്റ്, ഐ സി സി ജനറല്‍ സെക്രട്ടറി, ബാസം ഇ ഉര്‍ദു ഡെപ്യൂട്ടി ചീഫ് പാട്രണ്‍, വേള്‍ഡ് ബീഹാര്‍ ഓര്‍ഗനൈസേഷന്‍ പാട്രണ്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സാക്കിര്‍ ഹുസൈന്‍ കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്റ് ടെക്‌നോളജിയില്‍ സിവില്‍ എന്‍ജിനിയറിംഗിന് ശേഷമാണ് അദ്ദേഹം പ്രവാസ ജീവിതം ആരംഭിച്ചത്. 1998ല്‍ ഖത്തറിലെത്തുന്നതിന് മുമ്പ് ബഗ്ദാദിലും ഒമാനിലും ജോലി ചെയ്തിരുന്നു. ഒമാനില്‍ നിരവധി സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.

- Advertisement -
Ad image

കായിക മേഖലയില്‍ വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്ന ഹബീബുന്നബി ഐ സി സി, ഐ സി ബി എഫ് എന്നിവയ്ക്ക് പുറമേ നിരവധി സംഘടനകള്‍ക്കും ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചിരുന്നു.

Share This Article
Leave a Comment
error: Content is protected !!