

ദോഹ: ജൂലായ് ഒന്ന്, രണ്ട് തിയ്യതികളില്‍ കോര്‍ണിഷിലെ ഷര്‍ഖ് ഇന്റര്‍സെക്ഷന്‍ മുതല്‍ അല്‍ മീന ഇന്റര്‍സെക്ഷന്‍ വരെ അടച്ചിടുമെന്ന് പബ്ലിക്ക് വര്‍ക്‌സ് അതോറിറ്റി അശ്ഗാല്‍ അറിയിച്ചു. കോര്‍ണിഷ് സ്ട്രീറ്റിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് റോഡ് അടച്ചിടുന്നത്.

അല്‍മീന ഇന്റര്‍സെക്ഷനിലേക്ക് പോകേണ്ടവര്‍ ഈ ദിവസങ്ങളില്‍ സി റിംഗ് റോഡില്‍ നിന്നും ഇടത്തേക്ക് എ റിംഗ് റോഡ് സ്ട്രീററ് ഉപയോഗിച്ച് അലി ബിന്‍ അമൂര്‍ അല്‍ അത്തിയ സ്ട്രീറ്റിലേക്കോ ഗ്രാന്റ് ഹമദ് സ്ട്രീറ്റിലേക്കോ പ്രവേശിക്കേണ്ടതാണ്.

അല്‍ വക്‌റയില്‍ നിന്നോ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നോ റാസ് ബു അബൂദ് സ്ട്രീറ്റ് വഴി വരുന്നവര്‍ എ റിംഗ് റോഡിലേക്കുള്ള ഷര്‍ഖ് ഇന്‍ര്‍സെക്ഷന്‍ ബ്രിഡ്ജ് ഉപയോഗിച്ച് അലി ബിന്‍ അമുര്‍ അല്‍ അതിയ സ്ട്രീറ്റിലേക്കോ ഗ്രാന്റ് ഹമദ് സ്ട്രീറ്റിലേക്കോ പ്രവേശിച്ച് ഗതാഗത സൂചനകള്‍ അനുസരിച്ച് പോകേണ്ടതാണ്.

