കെ എം സി സി ഖത്തര്‍ നമ്മടെ പാലക്കാട് പ്രബന്ധ രചന മത്സരം: പി കെ എം ഷഫിക്കിന് ഒന്നാം സ്ഥാനം

Web Desk
1 Min Read

ദോഹ: കെ എം സി സി ഖത്തര്‍ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നമ്മടെ പാലക്കാട് ‘നെല്ലറയുടെ മഹോത്സവം’ ക്യാമ്പയിന്‍ ഭാഗമായി സംഘടിപ്പിച്ച പ്രബന്ധ രചന മത്സരത്തില്‍ തിരുവേഗപ്പുറ നെടുങ്ങോട്ടൂര്‍ സ്വദേശി പി കെ എം ഷഫീക്കിന് ഒന്നാം സ്ഥാനം.

city exchange

പാലക്കാട് ജില്ലയുടെ വികസന അന്വേഷണം, അവസ്ഥകള്‍, സാധ്യതകള്‍ തേടിയുള്ള സമ്പൂര്‍ണ വിവര ശേഖരണം എന്ന നിലയില്‍ സംഘടിപ്പിച്ച പ്രബന്ധ രചനാ മത്സരങ്ങളില്‍ നിരവധി വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പത്ര പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരാണ് പങ്കെടുത്തത്.

പാലക്കാട് ജില്ലാ എം എസ് എഫ് ജനറല്‍ സെക്രട്ടറിയായ പി കെ എം ഷഫീക്ക് മികച്ച വിദ്യാര്‍ഥി നേതാവും പ്രഭാഷകനുമാണ്. പതിനായിരം ഇന്ത്യന്‍ രൂപയും പ്രശസ്തി പത്രവും കെ എം സി സി പരിപാടിയില്‍ സമ്മാനിക്കും.

Share This Article
Leave a Comment
error: Content is protected !!