

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഒന്നരക്കിലോയോളം സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ കസ്റ്റംസിന്റെ പിടിയിലായി. പാലക്കാട് സ്വദേശി മുഹമ്മദ്, മലപ്പുറം സ്വദേശി മുഹമ്മദ് എന്നിവരാണ് പിടിയിലായത്

മലപ്പുറം സ്വദേശിയായ മുഹമ്മദ് ക്വാലാലംപൂരില്‍ നിന്നുമാണെത്തിയത്. 535 ഗ്രാം സ്വര്‍ണം രണ്ട് ഗുളികകളുടെ രൂപത്തിലാക്കിയാണ് ഒളിപ്പിച്ചത്.

പാലക്കാട് സ്വദേശിയായ മുഹമ്മദ് ഷാര്‍ജയില്‍ നിന്നുമാണെത്തിയത്. നാല് ഗുളികകളുടെ രൂപത്തിലാക്കിയാണ് ഇയാള്‍ 953 ഗ്രാം സ്വര്‍ണം ഒളിപ്പിച്ചത്.
