Connect with us

Business

ഗ്രാന്റ്മാള്‍ ആനിവേഴ്‌സറി മെഗാ പ്രൊമോഷന്‍ വിജയികളെ തെരഞ്ഞെടുത്തു

Published

on


ദോഹ: രാജ്യത്തെ മുന്‍നിര റിട്ടെയില്‍ വ്യാപാര ശൃംഖലയായ ഗ്രാന്റ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ വാര്‍ഷിക മെഗാ പ്രമോഷന്റെ അവസാനഘട്ട നറുക്കെടുപ്പ് ഏഷ്യന്‍ ടൗണില്‍ നടന്നു.

2024 ഒക്ടോബര്‍ നാലിന് തുടങ്ങി ഡിസംബര്‍ 25 വരെയുള്ള കാലയളവില്‍ ഗ്രാന്റ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഏത് ഔട്ട്ലെറ്റുകളില്‍ നിന്നും 50 റിയാലിനോ അതിനു മുകളിലോ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിച്ച റാഫിള്‍ കൂപ്പണ്‍ വഴി എല്ലാ ഉപഭോക്താക്കളും ഈ സമ്മാനപദ്ധതിയില്‍ പങ്കാളികളായിരുന്നു.

ഗ്രാന്റ് ഏഷ്യന്‍ ടൗണ്‍ പരിസരത്തു നടന്ന ചടങ്ങില്‍ ഖത്തര്‍ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥന്‍ 10 വിജയികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ഭാഗ്യശാലികളായ എട്ടു പേര്‍ക്ക് 10000 ഖത്തര്‍ റിയാല്‍ ക്യാഷ് പ്രൈസും 2 പേര്‍ക്ക് ബമ്പര്‍ സമ്മാനമായ ചങ്കന്‍ സി എസ് കാറും ആണ് ലഭിക്കുന്നത്.

ഗ്രാന്‍ഡ് മാള്‍ സി ഇ ഒ ശരീഫ് ബിസി, അഡ്മിന്‍ മാനേജര്‍ നിതില്‍, ഏരിയ മാനേജര്‍ ബഷീര്‍ പരപ്പില്‍, പി ആര്‍ മാനേജര്‍ സിദ്ദീഖ് മറ്റു മാനേജ്‌മെന്റ് അംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

മെഗാ പ്രമോഷനില്‍ മൂന്ന് ഘട്ടങ്ങളിലായി നടന്ന നറുക്കെടുപ്പുകളിലൂടെ 24 ഭാഗ്യശാലികള്‍ക്ക് 10000 ഖത്തര്‍ റിയല്‍ ക്യാഷ് പ്രൈസും രണ്ട് പേര്‍ക്ക് ബമ്പര്‍ സമ്മാനമായി ചങ്കന്‍ സി എസ് ലക്ഷ്വറി കാറും നല്‍കി ഗ്രാന്‍ഡ് മാള്‍ ജൈത്രയാത്ര തുടരുകയാണ്. ഓരോ മൂന്നു മാസത്തിലും നടത്തുന്ന മെഗാ പ്രമോഷനുകളിലൂടെ കാറുകള്‍, സ്വര്‍ണ്ണ ബാറുകള്‍, ക്യാഷ് പ്രൈസുകള്‍ തുടങ്ങിയ ആവേശകരമായ റിവാര്‍ഡുകള്‍ നല്‍കി ഒരുപാട് വിജയികളെ സൃഷ്ടിക്കാന്‍ ഗ്രാന്‍ഡ് മാളിന് സാധിച്ചിട്ടുണ്ട്.

ഈ മെഗാ പ്രൊമോഷന്റെ ഭാഗമായ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതോടൊപ്പം എല്ലാ ഉപഭോക്താക്കളും ഈ ആനുകൂല്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഐ സി സി ഉപദേശക സമിതി അംഗം കൂടിയായ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.


error: Content is protected !!