പൊലീസ് കോളജിലെ ഏഴാം ബാച്ച് ബിരുദദാന ചടങ്ങില്‍ അമീര്‍ പങ്കെടുത്തു

Web Desk
1 Min Read

ദോഹ: പൊലീസ് അക്കാദമിയുമായി അഫിലിയേറ്റ് ചെയ്ത പൊലീസ് കോളജിലെ ഏഴാം ബാച്ച് കാഡറ്റുകളുടെ അല്‍ സൈലിയയില്‍ നടന്ന ബിരുദദാന ചടങ്ങില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി മുഖ്യാതിഥിയായി പങ്കെടുത്തു.

city exchange

ബിരുദദാന ചടങ്ങില്‍ നിരവധി ശൈഖുമാരും മന്ത്രിമാരും പങ്കെടുത്തു.

ഇറാഖ് ആഭ്യന്തര മന്ത്രി ലഫ്റ്റനന്റ് ജനറല്‍ അബ്ദുല്‍ അമീര്‍ കമല്‍ അല്‍-ഷമ്മാരി, ഫലസ്തീന്‍ ആഭ്യന്തര മന്ത്രി മേജര്‍ ജനറല്‍ സിയാദ് മഹ്മൂദ് ഹബ് അല്‍-റീഹ്, നിരവധി സൗഹൃദ രാജ്യങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന സുരക്ഷാ, സൈനിക നേതാക്കള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

നയതന്ത്ര ദൗത്യങ്ങളുടെ തലവന്‍മാര്‍, പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, അമീരി ഗാര്‍ഡ്, സ്റ്റേറ്റ് സെക്യൂരിറ്റി സര്‍വീസ്, ലെഖ്വിയ എന്നിവിടങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന സുരക്ഷാ നേതാക്കള്‍, മറ്റ് വിശിഷ്ടാതിഥികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!