കേരള ലളിതകലാ അക്കാദമിയുടെ കലാകാര ഡയറക്ടറി പ്രകാശനം ബുധനാഴ്ച

Web Desk
1 Min Read

തിരുവനന്തപുരം: 58 വര്‍ഷം പിന്നിടുന്ന കേരള ലളിതകലാ അക്കാദമിയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു കലാകാര ഡയറക്ടറി പ്രസിദ്ധീകരിക്കുന്നു. ചിത്രകലാകൃത്തുക്കള്‍, ശില്പികള്‍, കലാ ചരിത്രകാരന്മാര്‍ എന്നിവരെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

city exchange

രാജാരവിവര്‍മ, കെ സി എസ് പണിക്കര്‍ മുതല്‍ സമകാലിക കലാകാരന്മാരെ വരെ ഡയറക്ടറിയില്‍ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാടിസ്ഥാനത്തില്‍ കലാകാര കൂട്ടായ്മകള്‍ചേര്‍ന്ന് അവര്‍ നിര്‍ദേശിച്ചപേരുകള്‍ കൂടി ഇതില്‍ചേര്‍ത്തിട്ടുണ്ട്. അക്കാദമി സംഘടിപ്പിക്കുന്ന വാര്‍ഷിക ചിത്രപ്രദര്‍ശനത്തില്‍ പങ്കെടുത്തവര്‍,അക്കാദമി കലാ ക്യാമ്പില്‍ മൂന്നു ദിവസത്തില്‍ കുറയാതെ പങ്കെടുത്തവര്‍, സംസ്ഥാന- ദേശീയ പുരസ്‌കാരങ്ങള്‍ നേടിയവര്‍, മാസ്റ്റേഴ്‌സ് ഇതായിരുന്നു ഡയറക്ടറിയില്‍ പേര് ചേര്‍ക്കുവാനുള്ള യോഗ്യതയായി അക്കാദമി മാനദണ്ഡംനിശ്ചയിച്ചിരുന്നത്. ഏറെ ശ്രമങ്ങള്‍ക്കൊടുവില്‍ സ്വരൂപിക്കുവാന്‍കഴിഞ്ഞ പേരുകള്‍ ഉള്‍പ്പെടുത്തിയാണ് ആദ്യപതിപ്പ് പ്രസിദ്ധീകരിക്കുന്നതെന്ന് അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് പറഞ്ഞു.

ജനുവരി 12 ബുധനാഴ്ചഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ സാംസ്‌കാരികവകുപ്പ്മന്ത്രിയുടെ കാര്യാലയത്തില്‍ മന്ത്രി സജി ചെറിയാന്‍ കലാകാര ഡയറക്ടറി പ്രകാശനംചെയ്യും. കെ ജയകുമാര്‍ സ്വീകരിക്കും. അക്കാദമി ചെയര്‍മാന്‍നേമം പുഷ്പരാജ്, സെക്രട്ടറി പി വി ബാലന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!