
ആലുവ: ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച അങ്കമാലി സ്വദേശി ആന്‍മേരിയുടെ മൃതദേഹം അഞ്ചാം തിയ്യതി നാട്ടിലേക്ക് അയക്കും. മൃതദേഹം നാട്ടിലെത്തിക്കാന്‍ ബെന്നി ബഹനാന്‍ എം പി ഓസ്ട്രലിയയിലെ ഇന്ത്യന്‍ എംബസിയുടെയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇടപെടല്‍ ആവശ്യപ്പെട്ടിരിന്നു

ഇതിന്റെ അടിസ്ഥാനത്തില്‍ ഓസ്‌ട്രേലിയയിലെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കി അഞ്ചാം തിയ്യതി ആന്‍മേരിയുടെ ഭൗതികശരീരം ഓസ്‌ട്രേലിയയില്‍ നിന്നും കൊച്ചിയിലേക്ക് അയക്കുമെന്ന് വിദേശകാര്യമന്ത്രാലയം ബെന്നി ബഹനാന്‍ എം പിയെ അറിയിച്ചു.
