വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ ഒമാനില്‍ പുതിയ പ്രവേശന ചട്ടം; 100ലേറെ രാജ്യങ്ങളിലുള്ളവര്‍ക്ക് രണ്ടാഴ്ചത്തെ സൗജന്യ വിസ

Web Desk
1 Min Read

മസ്‌കത്ത്: അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും ഹ്രസ്വകാല സന്ദര്‍ശനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഒമാന്‍ പുതിയ പ്രവേശന ചട്ടങ്ങള്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി തെരഞ്ഞെടുത്ത രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ അനുവദിക്കും.

city exchange

വിദേശികളുടെ താമസനിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് പുതിയ വിസ സംവിധാനം നടപ്പാക്കിയത്. റോയല്‍ ഒമാന്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ആന്‍ഡ് കസ്റ്റംസ് ലഫ്. ജനറല്‍ ഹസന്‍ ബിന്‍ മൊഹ്‌സിന്‍ അല്‍ ഷുറൈഖി പുറപ്പെടുവിച്ച റോയല്‍ ഒമാന്‍ പൊലീസ് തീരുമാനം നമ്പര്‍ 109/2026 പ്രകാരമാണ് പുതിയ ചട്ടം നിലവില്‍ വന്നത്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന് പിറ്റേന്നാണ് ഇത് പ്രാബല്യത്തില്‍ വന്നത്.

പുതിയ വ്യവസ്ഥ പ്രകാരം, ബന്ധപ്പെട്ട അധികാരികള്‍ നിശ്ചയിക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായി അര്‍ഹതയുള്ള രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് 14 ദിവസത്തെ ടൂറിസ്റ്റ് വിസ സൗജന്യമായി അനുവദിക്കാം.

ഈ വിസയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ്, നിലവിലുള്ള മറ്റ് ടൂറിസ്റ്റ് വിസ വിഭാഗങ്ങളിലേക്ക് അപേക്ഷകന്‍ മാറാനും അവസരമുണ്ട്. ഇതിനായി ബന്ധപ്പെട്ട നിബന്ധനകളും ഫീസും ബാധകമായിരിക്കും.

- Advertisement -
Ad image

എക്സിക്യൂട്ടീവ് ചട്ടങ്ങളിലെ ആര്‍ട്ടിക്കിള്‍ 10-ല്‍ പുതിയ വിസ വിഭാഗം ഉള്‍പ്പെടുത്തിയതോടൊപ്പം, ആര്‍ട്ടിക്കിള്‍ 29-ലെ പ്രവേശന വിസ പട്ടികയിലും ഇത് ചേര്‍ത്തിട്ടുണ്ട്. ഈ വിഭാഗത്തിലെ വിസയ്ക്ക് ഫീസ് പൂജ്യം (0 ഒമാനി റിയാല്‍) ആയിരിക്കും.

അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്ക് ഒമാനിലേക്കുള്ള പ്രവേശന നടപടികള്‍ കൂടുതല്‍ ലളിതവും സുഗമവുമാക്കാനുള്ള സര്‍ക്കാരിന്റെ വിപുലമായ പദ്ധതിയുടെ ഭാഗമായാണ് പുതിയ നടപടി.

കുറഞ്ഞത് ആറുമാസം കാലാവധിയുടെ പാസ്‌പോര്‍ട്ട്, കണ്‍ഫേം ചെയ്ത റിട്ടേണ്‍ ടിക്കറ്റ്, ഹോട്ടല്‍ റിസര്‍വേഷന്‍, ഹെല്‍ത്ത് ഇന്‍ഷൂറന്‍സ്, ആവശ്യമായ പണം എന്നിവ സന്ദര്‍ശകരുടെ കൈവശം ഉണ്ടായിരിക്കണം.

TAGGED:
Share This Article
Leave a Comment
error: Content is protected !!